Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

ഒടുക്കം വൈകീട്ടോടെയാണ് ഞങ്ങൾ വീടെത്തിയത് . ബാഗും കവരും ഒക്കെ ആയി ഞാനും അവളും വണ്ടിയിൽ നിന്നിറങ്ങി . അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ വരുന്ന കാര്യം അവരോടു അറിയിച്ചിരുന്നതുകൊണ്ട് പ്രതീക്ഷിച്ചിട്ടുള്ള നിൽപ്പാണ് .

ഞങ്ങളെ കണ്ടതും അമ്മ മുറ്റത്തേക്കിറങ്ങി വന്നു മഞ്ജുസിന്റെ കയ്യിൽ നിന്നും ബാഗെല്ലാം വാങ്ങി . പിന്നെ വിശേഷങ്ങളൊക്കെ തിരക്കി തുടങ്ങി . ശബ്ദം കേട്ട് അകത്തു ഇരുന്ന അഞ്ജുവും പുറത്തേക്കിറങ്ങി വന്നു . അവളും മഞ്ജുസിനെ വന്നു കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി . പിന്നെ അവിടെ ഇരുന്നു ഹണിമൂൺ വിശേഷങ്ങൾ കുത്തികുത്തി ചോദിച്ചു .

അച്ഛൻ ഗൗരവത്തിൽ ഉമ്മറത്ത് തന്നെ ഉണ്ട് .

“യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..?”
രണ്ടേ രണ്ടു ചോദ്യങ്ങളിൽ അച്ചൻ വിശേഷങ്ങളൊതുക്കി . ഞാനതിനു വളരെ ചുരുങ്ങിയ വാക്കിൽ മറുപടിയും പറഞ്ഞു അകത്തേക്ക് പോയി . അച്ഛൻ ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരിച്ചു പോകും . കല്യാണം പ്രമാണിച്ചു ലീവ് എടുത്തു വന്നതാണ് .

ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അഞ്ജുവും മഞ്ജുസും സോഫായിരുന്നു വർത്തമാനം പറയുകയാണ് . അഞ്ജുവിനു വേണ്ടി മഞ്ജുസ് എന്തൊക്കെയോ ഗിഫ്റ്റും ഡ്രെസ്സും ഒക്കെ തിരിച്ചു വരുന്ന വഴി കോയമ്പത്തൂരിൽ വെച്ചു വാങ്ങിയിരുന്നു . അതെക്കുറിച്ചുള്ള ചർച്ചയാണ് നീങ്ങുന്നത് !

സാമാന്യം വിലയുള്ള ഡ്രസ്സ് ഒകെ എടുത്തു അഞ്ജുവിനെ കയ്യിലെടുക്കാനുള്ള ടീച്ചറുടെ അടവ് ഫലിച്ചെന്നു വേണം പറയാൻ ..

“അമ്മെ…ഇത് നല്ല ഭംഗി ഉണ്ടല്ലേ ?”
അഞ്ജു പുത്തൻ ചുരിദാർ ദേഹത്തോട് ചേർത്ത് പിടിച്ചു അമ്മയെ നോക്കി തിരക്കി .

അമ്മയും സപ്പോർട്ട് തന്നെ .

“ഇത് ഒക്കെ വാങ്ങാൻ ഇവൻ സമ്മതിച്ചോ ?”
അഞ്ജു എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഹാളിൽ വന്നിരുന്ന എന്നെ ഇടം കണ്ണിട്ടു നോക്കികൊണ്ട് മഞ്ജുസിനോടായി ചോദിച്ചു .

“പിന്നെ ..പുള്ളി പറഞ്ഞിട്ടാ ഞാൻ ഇതൊക്കെ വാങ്ങിയേ ”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി തട്ടിവിട്ടു .

“മ്മ്…പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറ ചേച്ചി ..നല്ല ആളാ”
അഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഇവൾക്കൊക്കെ ഇത് വാങ്ങിയ നിന്നെ പറഞ്ഞ മതി..”
ഞാൻ ആരോടെന്നില്ലത്തെ പറഞ്ഞു എന്റെ അനിയത്തിയെ ഒന്ന് തറപ്പിച്ചു നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025