വീണ… എനിക്കു അധികം പാക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ല ആകെ കുറച്ചു ഡ്രസ്സ് എടുത്തു വെക്കണം അത് കുറച്ചു കഴിഞ്ഞു ആകാം
സീത… എന്നാ ഓക്കേ അല്ല ആ ഏട്ടൻ എന്താ അങ്ങനെ ഓക്കേ പറഞ്ഞത്
വീണ… ഏത് ഏട്ടൻ
സീത… രോഹൻ
വീണ… നീ മറ്റവൻ പറഞ്ഞത് കേട്ടിലെ അവൻ ഇത്തിരി നൊസ് ആണ് നീ അത് വിട്ടേക് കണ്ടാൽ അറിയിലെ ഒരു ഞരമ്പൻ ആണ് എന്ന്
സീത… സത്യം പറഞ്ഞാൽ അന്ന് എന്താ സംഭവിച്ചത് എന്ന് പോലും എനിക്കു ഓർമ ഇല്ല
വീണ… ബോധം പോയ നിനക്ക് എങ്ങനെ ആണ് കുഞ്ഞു അതൊക്കെ ഓർമ ഉണ്ടാവുക
സീത… എന്നാ എനിക്കു ഒന്നും ഓർമ വരുന്നുണ്ട്
വീണ… എന്ത്
സീത… ആരോ ഒരാൾ ഒരു പട്ടാള വേഷത്തിൽ എന്നെ നോക്കി നിന്നത്
വീണ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോയി
വീണ… അത് നീ വല സ്വപ്നം കണ്ടതും ആയിരിക്കും അല്ലാതെ ഒന്നും ഇല്ല
സീത.. പക്ഷേ നിന്റെ മടിയിൽ കിടന്നതും എനിക്കു ഓർമ ഉണ്ട് അപ്പോഴാ ഞാൻ ആ ആളെ കണ്ടത്
വീണ… എന്നാ നിന്നെ കൊണ്ടുപോകുബോ നീ വല്ല പട്ടാളകാരെ കണ്ടത് ആയിരിക്കും… അപ്പൊ ഏതോ ജാഥ പോകുന്നു ഉണ്ടായിരുന്നു അതിന്റെ പ്രൊട്ടക്ഷൻ ആർമികർ ആയിരുന്നു അതായിരിക്കും കുഞ്ഞു… ഇനി അത് ഒന്നും ആലോചിച് തല പുകയിക്കണ്ട
സീത… എന്നാലും ആ ആൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു…
വീണ…. എന്റെ മോളു നീ അതൊക്കെ വിട് നീ വീട്ടിലേക് വിളിച്ചു പറഞ്ഞോ നാളെ വണ്ടി വിടാൻ
സീത… ഇല്ല ഇപ്പോ വിളിച്ചു പറയാം… സീത ഫോൺ എടുത്തു കാൾ ചെയ്തു… വീണ ഒന്നും നെടുവിർപ് ഇട്ട് അവിടെ ഉള്ള ബെഡിൽ ഇരുന്നു
മംഗലത്ത് തറവാട്ടിൽ
ഭദ്രനും ഭാർഗവാനും കുടി അമ്മതബുരാട്ടിയുടെ റൂമിലേക്കു കയറി തബുരാട്ടി കണ്ണ് തുറന്നു കിടക്കുകയാണ് അടുത്ത് തന്നെ മാളുവും ഉണ്ട്
ഭദ്രൻ… അമ്മേ അമ്മായിക്ക് ഇപ്പോ എങ്ങനെ ഉണ്ട്
