ഞാൻ വെറുതെ വാശി കാണിച്ചു
‘എടാ നീ അവളുടെ ക്ലാസ്സിൽ അല്ലേ.. അപ്പൊ എനിക്ക് വിളിക്കാൻ പറ്റില്ലല്ലോ. അവളുടെ വിളിയിൽ അല്ലേ നിനക്ക് വരാൻ പറ്റൂ.. അല്ലാതെ ഞാൻ മനഃപൂർവം നിന്നെ വിളിക്കാതെ ഇരിക്കുമോ.. പറ..’
‘ഞാൻ വന്നിട്ടെന്തിനാ. ഇത് പോലെ അഞ്ചു മിനിറ്റ് മാറി ഇരുന്ന് സംസാരിക്കാം. അതും അവളെ പേടിച്ചു.. ‘
‘ അവളെ നമുക്ക് ഒഴിവാക്കാമെടാ.. അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ വരണം..’
ലച്ചു എന്റെ കൈ പിടിച്ചു ആട്ടിക്കൊണ്ട് വാശി പിടിച്ചു. ഞാൻ സമ്മതിച്ചു എന്ന മട്ടിൽ അവളെ നോക്കി ചിരിച്ചു.. പെട്ടന്ന് അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു.. അത് ഞാൻ വെഡിങ്ങ് ആനിവേഴ്സറിക്ക് ചെല്ലാമെന്ന് സമ്മതിച്ചത് കൊണ്ടാണെന്നാണ് ഞാൻ കരുതിയത്.. എന്നാൽ അല്ല. നൂനു അത് വഴി എന്റെ അരികിലേക്ക് വന്നപ്പോൾ അവൾ പേടിച്ചു എന്റെ കയ്യിൽ പിടിച്ചതാണ്
‘ദേ ആ സാധനം എന്റെ അടുത്തോട്ടു വരുന്നു.. ഓടിച്ചു വിട്..’
ലച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് പറഞ്ഞു
‘എന്തിനാ ഓടിച്ചു വിടുന്നത്.. ഇത് ഞങ്ങളുടെ നൂനു അല്ലേ. ഇവനൊന്നും ചെയ്യില്ല..’
ഞാൻ നായയുടെ തലയിൽ തടവി കൊണ്ട് പറഞ്ഞു. ലക്ഷ്മിക്ക് പഴയ പേടി ഇപ്പോളും നൂനുവിന്റെ അടുത്ത് ഉണ്ടായിരുന്നു.
‘ഒന്നും ചെയ്യില്ല.. ഇതെന്നെ പണ്ട് കടിക്കാൻ വന്നതാ..’
ലച്ചു ദേഷ്യത്തോടെ അതിനെ നോക്കി പറഞ്ഞു. എന്നാൽ നൂനു എന്റെ കാൽച്ചുവട്ടിൽ കിടന്നു നിഷ്കളങ്കമായ കണ്ണുകളോടെ അവളെ നോക്കി
‘അത് നീ കൂടുതൽ പറയിക്കണ്ട.. ഇവന്റെ ഓണറിനെ ഇവന്റെ മുന്നിൽ വച്ചു തന്നെ ഉപദ്രവിച്ചാൽ പിന്നെ നോക്കി ഇരിക്കുമോ..? എന്തായാലും നിന്നെ കടിച്ചൊന്നും ഇല്ലല്ലോ..’
‘ഓ അവളാണോ ഇതിന്റെ ഓണർ..?
ലച്ചു പുച്ഛത്തോടെ ചോദിച്ചു
‘അങ്ങനെ ഒന്നുമില്ല.. നീ ഇവനെ മൈൻഡ് ചെയ്യുകയും എന്തെങ്കിലും ഒക്കെ വല്ലപ്പോഴും കഴിക്കാൻ കൊടുക്കുകയും ഒക്കെ ചെയ്താൽ നിനക്കും ഓണർ ആകാം..’
‘പിന്നെ കണ്ട സ്ട്രീറ്റ് ഡോഗിന് ഒക്കെ കഴിക്കാൻ വാങ്ങി കൊടുത്തു ലാസ്റ്റ് അതിന്റെ കടി വാങ്ങാൻ എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ..’
