Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

അവൾ ചിരിയോടെ കുഴഞ്ഞു കൊണ്ട് ചോദിച്ചു

 

‘നീ സീരിയസ് ആയിട്ടാണോ ഇത്രയും നേരം ചോദിച്ചത്..?

ഞാൻ ഒരു പൊട്ടനെ പോലെ ചോദിച്ചു

 

‘പിന്നെ തമാശക്ക് ആണെന്ന് കരുതിയോ..?

 

‘എന്റെ ദൈവമേ.. നിന്റെ റിലേ ഇത്രക്ക് പോകാനുള്ളതൊന്നും ഞാൻ ഒഴിച്ചില്ലലോ..?

ഞാൻ തലയിൽ കൈ വച്ചു പറഞ്ഞു.

 

‘എന്റെ റിലേ ഒന്നും പോയില്ല..’

അവൾ ഈർഷ്യയോടെ പറഞ്ഞു

 

‘പിന്നെ ബോധം ഉള്ള ആൾ ചോദിക്കുന്ന കാര്യം ആണല്ലോ ഉമ്മ..’

 

‘എനിക്കെന്താ ഉമ്മ ചോദിച്ചാൽ..?

അവൾ തിരിച്ചു ചോദിച്ചു

 

‘നീ എന്നോട് ഇഷ്ടം ആണെന്ന് പോലും പറഞ്ഞിട്ടില്ല.. എന്നിട്ടു ഇപ്പോൾ രണ്ട് ബിയർ അടിച്ചപ്പോൾ നിനക്ക് ഉമ്മ വേണമെന്ന്.. അത് റിലേ പോയത് അല്ലാതെ വേറെന്താണ്..?

ഞാൻ ചോദിച്ചു

 

‘ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലെന്നോ..? ഞാൻ പറഞ്ഞല്ലോ.. ഇവിടെ വച്ചു തന്നെ പറഞ്ഞല്ലോ..’

അവൾ കുഴയുന്ന സ്വരത്തിൽ മറുപടി തന്നു

 

‘അത് ഞാൻ നിന്നെ കൊണ്ട് പറയിച്ചത് അല്ലേ..? വേറെ വഴി ഇല്ലാതെ നീ പറഞ്ഞത് അല്ലേ..?

 

‘എടാ പൊട്ടാ എനിക്ക് ഇഷ്ടം ഇല്ലേൽ നീ എന്നെ കൊല്ലുമെന്ന് പറഞ്ഞാൽ പോലും എന്റെ വായിൽ നിന്ന് നീ ഇഷ്ടം ആണെന്ന് കേൾക്കില്ല..’

 

‘അപ്പോൾ നീ ശരിക്കും ഇഷ്ടം ആയിട്ട് പറഞ്ഞതാണോ..? എന്നിട്ട് ഞാൻ അത് കാര്യമാക്കുന്നില്ല എന്ന് പറഞ്ഞപ്പോ നീയെന്താ ഒന്നും പറയാതെ ഇരുന്നത്..?

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു

 

‘അത് നിന്റെ വിവരക്കേട്.. ഞാൻ ഒരു വിധത്തിൽ സമ്മതിച്ചു തന്നതല്ലേ.. അപ്പോൾ അവൻ വലിയ പുണ്യാളൻ കളിച്ചു അത് കാര്യം ആക്കാതെ വിട്ടു..’

അവൾ എന്നെ കളിയാക്കി പറഞ്ഞു

 

‘അപ്പോൾ എന്നെ ഇഷ്ടം ആയിട്ട് നീ എന്താ ഇത് വരെ അതെന്നോട് പറയാതെ ഇരുന്നത്..? ഞാൻ നിർബന്ധിച്ചാൽ മാത്രമെ നിന്റെ വായിൽ നിന്ന് ഇഷ്ടം ആണെന്ന് വരുള്ളൂ..?

 

‘പിന്നെ നീ ചോദിച്ച ഉടനെ അങ്ങ് ഇഷ്ടം ആണെന്ന് പറഞ്ഞാൽ എന്റെ വില പോവൂലെ.. അതുവല്ല നീ ബാക്കി ഉള്ളവരുടെ അടുത്ത് പോയ പോലെ ആണോ എന്റെ അടുത്ത് വന്നതെന്ന് അറിയണ്ടേ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025