Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

ഞാൻ അവളെ കെട്ടിപ്പിടിക്കാതെ തന്നെ സംശയത്തോടെ ചോദിച്ചു

 

‘നീ ഇഷാനിയെ ഇഷ്ടം ആണെന്ന് പറഞ്ഞത്.. അത് പിന്നെ ആലോചിച്ചപ്പോൾ ആണ് കള്ളം ആണെന്ന് എനിക്ക് മനസിലായത്..’

അവൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ലായിരുന്നു..

 

‘അത് കള്ളം ആണെന്ന് നിനക്ക് എങ്ങനെ തോന്നി..’

 

‘ഞാൻ എന്ത് ചെയ്താലും നീ തിരിച്ചു അത് പോലെ എനിക്കിട്ട് തരില്ലേ.. അന്ന് നവനീതിനെ പറ്റിക്കാൻ ഞാൻ അവനടുത്തു ഫ്‌ളൈർട് ചെയ്ത പോലെ നീ എന്റെ കുരു പൊട്ടിക്കാൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു.. ആ ദേഷ്യം ഒക്കെ പോയ്‌ എല്ലാം ആലോചിച്ചപ്പോൾ ആണ് എനിക്ക് മനസിലായത്..’

 

അവൾ എല്ലാം മനസിലാക്കിയിട്ടും ഒന്നും അറിയാത്തത് പോലെ നടിക്കുകയാണ് എന്ന് എനിക്ക് തോന്നി. അവളോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ഒരു മരപ്പാവ കണക്കിന് നിന്നു

‘നീ എന്താ ഒന്നും പറയാത്തെ…?

അവൾ ചോദിച്ചു

 

‘ലച്ചു… ഞാൻ പറഞ്ഞത് സത്യം ആണ്… എനിക്ക്… എനിക്ക് അവളെ ഇഷ്ടം ആണ്..’

ലച്ചുവിന്റെ കൈകൾ എന്റെ ദേഹത്ത് നിന്നും അയഞ്ഞു. അവൾ കുറച്ചു പിന്നിലേക്ക് മാറി എന്നെ തന്നെ നോക്കി നിന്ന്. അവളുടെ കണ്ണുകളിൽ ഒരു വേദന ഉണ്ടായിരുന്നു

 

‘ എന്ത് കണ്ടിട്ട്… അർജുൻ എന്ത് കണ്ടിട്ടാണ് നിനക്ക് അവളോട് ഇത്രയും പ്രേമം.. അത് എനിക്ക് ഒന്ന് മനസിലാക്കി തരാൻ പറ്റുമോ..?

ലച്ചു അരിശത്തോടെ എന്നോട് ചോദിച്ചു.

 

‘ലച്ചു എനിക്കവളെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു. ഇടയ്ക്ക് പല പ്രശ്നം കാരണം എനിക്ക് അത് അവളോട് പറയാൻ പറ്റാതെ പോയ്‌. പിന്നെ നീ വന്നു. പക്ഷെ ഇപ്പൊ അവളെ ഉള്ളിൽ ഇട്ടോണ്ട് എനിക്ക് നിന്നെ ചതിക്കാൻ പറ്റാത്ത അവസ്‌ഥ ആണ്..’

 

‘അത്രക്ക് ഉള്ളിൽ കേറാൻ അവൾക്ക് എന്താടാ ഉള്ളത്.. എന്നേക്കാൾ എന്ത് ഉണ്ടായിട്ടാ നീയവളെ മാത്രം സ്നേഹിക്കുന്നത്..???

ലച്ചു സങ്കടവും ദേഷ്യവും സഹിക്കാതെ എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025