Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

എന്റെ പ്രതീക്ഷ പോലെ തന്നെ അടുത്ത പീരിയഡ് ഫ്രീ ആയിരുന്നു. ഇഷാനി മെല്ലെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയപ്പോ ഒന്നുകിൽ അത് ഗ്രൗണ്ടിന് അടുത്തുള്ള വാക മരച്ചുവട്ടിൽ അല്ലേൽ ലൈബ്രറിയിൽ ആയിരിക്കും എന്ന് തോന്നി. ഊഹം പോലെ തന്നെ അവൾ ലൈബ്രറിയിലേക്കാണ് പോയത്. അവളെ തപ്പി ലൈബ്രറി കയറിയെങ്കിലും കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. ആളൊഴിഞ്ഞ ഒരു മൂലയിൽ ബുക്ക്‌ തിരഞ്ഞു കൊണ്ടിരിക്കുകയിരുന്നു അവൾ..

 

‘ എന്താണ് മോനെ രാവിലെ ഒക്കെ നമ്മളെ മൈൻഡ് ചെയ്യാതെ വല്യ ജാഡ ആയിരുന്നല്ലോ..?

ഷെൽഫിൽ നിന്ന് കിട്ടിയ ഏതോ ബുക്ക്‌ മറിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു

 

‘ജാഡ ഒന്നും അല്ലായിരുന്നു.. ഞാൻ.. അത്.. ഇന്നലെ പറഞ്ഞ കാര്യം ഓർത്തു..’

ഞാൻ അത് പൂർത്തിയാക്കാൻ പറ്റാതെ നിന്ന് വിക്കി

 

‘ഓ അതായിരുന്നോ..? എനിക്ക് തോന്നി.. ഞാൻ അത് സീരിയസ് ആയി ഒന്നും എടുത്തില്ല..’

അവൾ കൂളായി പറഞ്ഞു

 

‘സീരിയസ് ആയി എടുത്തില്ലേ.. എന്തെ..?

ഞാൻ സംശയത്തിൽ ചോദിച്ചു

 

‘നീ തമാശ പറഞ്ഞത് ആകും എന്ന് കരുതി. നിന്റെ കയ്യിൽ ഇങ്ങനത്തെ കുറെ നമ്പർ ഉണ്ടല്ലോ എന്നെ പറ്റിക്കാൻ ആയിട്ട്.. അതെങ്ങാനും വിശ്വസിച്ചാൽ നീ എന്നെ ഫൂൾ ആക്കും..’

ഇഷാനി ബുക്കിൽ തന്നെ നോക്കികൊണ്ട് പറഞ്ഞു

അപ്പോൾ ഞാൻ ചിന്തിച്ചത് പോലെ ഒക്കെ അവളും ചിന്തിച്ചു. ഒരു പ്രാങ്ക് ആണെന്ന് പറഞ്ഞാൽ ഇപ്പോൾ ഊരി പോരാം. പക്ഷെ എന്റെ ഇഷ്ടം അവൾക്ക് മനസിലായിട്ടുണ്ട്. അതിനിയും മറച്ചു വച്ചു നടക്കുന്നത് ശരിയല്ല. എല്ലാം തുറന്നു പറയുന്നത് ആണ് ബെറ്റർ..

 

‘അങ്ങനെ അല്ല. ഞാൻ.. ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്..’

ഞാൻ സ്വരം കുറച്ചു ഞങ്ങൾക്ക് രണ്ട് പേർക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു. കാര്യം വേറെ ആരും അടുത്തില്ല എങ്കിലും എന്തോ ഒരു ഫീലിൽ പറഞ്ഞപ്പോ അങ്ങനെ ആയതാണ്

 

‘എന്ത് സത്യം ആണെന്ന്..?

അത് ചോദിച്ചപ്പോളും അവൾ എന്നെ നോക്കിയിരുന്നില്ല. അവളുടെ കണ്ണുകൾ ബുക്കിൽ തന്നെ ആയിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025