Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

മുഖത്തേക്ക് കുറച്ചു മുടി വീണു കിടക്കുന്ന, നീളൻ പിരികം ഉള്ള, വിടർന്ന ചുണ്ടുകൾ ഉള്ള ഒരു പെൺകുട്ടി.. ആ ചിത്രം ഒന്ന് കൂടി സൂക്ഷിച്ചു നോക്കുമ്പോ തന്റെ തന്നെ പ്രതിരൂപം പോലെ അവൾക്ക് തോന്നി..

 

‘ഇതാരുടെ പടമാ.. എന്നെ പോലെ ഉണ്ടല്ലോ…?

ഇഷാനി ആ ചിത്രം അർജുന് നേരെ നീട്ടി.. അവൻ അത് കയ്യിലെടുത്തു നോക്കി

 

ഈശ്വരാ.. ഇത് പണ്ട് ഇവളുടെ മുഖം എങ്ങനെ ഉണ്ടെന്ന് അറിയാൻ ആഷിക്കിനെ കൊണ്ട് ഞാൻ വരപ്പിച്ച ചിത്രം ആണ്.. ഇതിന് അവളുടെ ഏകദേശ ഛായ ഉണ്ട് താനും.. എന്നാൽ അതിലും ഡോസ് കൂടിയ ഒന്ന് കൂടി അതിനടിയിൽ ഉണ്ടായിരുന്നു. ആദ്യത്തെ കടലാസ് അർജുന് കൊടുത്തപ്പോൾ ആണ് ഇഷാനി രണ്ടാമത്തെ ചിത്രം ശ്രദ്ധിച്ചത്

 

തലയിൽ ഒരു പൂവും ചൂടി മന്ദഹാസത്തോടെ ഇരിക്കുന്ന ഒരു പെൺകുട്ടി.. ഈ ചിത്രത്തിൽ ഇഷാനിക്ക് സംശയം വേണ്ടി വന്നില്ല. അത് അവൾ തന്നെ ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു. ചിത്രത്തിൽ അത്രക്ക് വ്യക്തമായി അവളെ വരച്ചിട്ടിട്ടുണ്ട്.. മാത്രം അല്ല ഇത് പണ്ടൊരിക്കൽ അർജുൻ അൺ-എക്സ്പെക്ടഡ് ആയി എടുത്ത തന്റെ ഫോട്ടോ നോക്കി ആരോ വരച്ചതാണ്.. താൻ മനസറിഞ്ഞു ചിരിച്ച കുറച്ചു ഫോട്ടോകളിൽ ഒന്ന് ഇഷാനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. അതിന്റെ ഡ്രോയിങ് വേർഷൻ ആണ് ഇപ്പോൾ അവളുടെ കയ്യിൽ ഇരിക്കുന്ന ചിത്രം

 

‘ഇത് ഞാൻ തന്നെ ആണല്ലോ..? നീ ഇത് എങ്ങനെ വരച്ചു.. നീ ആവില്ല.. ആഷി ആണോ ഇത് വരച്ചത്..?

ഇഷാനി സംശയത്തോടെ എന്നോട് ചോദിച്ചു

 

‘ആ…’

പെട്ടന്ന് എന്റെ മൈൻഡ് ബ്ലാങ്ക് ആയതു ഞാൻ അറിഞ്ഞു.. ആ ബുക്കിൽ അവളുടെ ചിത്രം ഉണ്ടെന്നത് ഞാൻ ഓർത്തില്ല.. അതിലെ ആ രണ്ടാമത്തെ ചിത്രം ആഷിയുടെ ലൈൻ ഞാൻ സെറ്റ് ആക്കി കൊടുത്ത സന്തോഷത്തിൽ അവൻ എനിക്ക് വരച്ചു തന്നതാണ്.. നോക്കി വരച്ചത് കൊണ്ട് അത് ഏറെക്കുറെ പെർഫെക്ട് ആയിരുന്നു..

 

‘നീയെന്തിനാ എന്റെ പിക് അവനെ കൊണ്ട് വരപ്പിച്ചത്..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025