Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

പെട്ടന്ന് വന്ന ഒരു ഒഴുക്കിൽ ഞാൻ അത് പറഞ്ഞു ഒപ്പിച്ചു. മനസ്സിൽ ചിറകിട്ട് അടിച്ചു കൊണ്ടിരുന്ന ഒരു പ്രാവ് പറന്നു പോയ സുഖം അത് പറഞ്ഞൊഴിഞ്ഞപ്പോൾ എനിക്ക് അനുഭവപ്പെട്ടു.. ആ തുറന്ന് പറച്ചിൽ എനിക്കൊരു ആശ്വാസം തന്നെങ്കിൽ അവൾക്ക് അത് തിരിച്ചായിരുന്നു അനുഭപ്പെട്ടത്.. എന്റെ ഉള്ളിൽ നിന്നും പറന്നു പോയ പ്രാവ് ഒരുപക്ഷെ അവളുടെ ഉള്ളിൽ ചേക്കേറി കാണും.. ഉള്ളിൽ കിടന്നു വീർപ്പു മുട്ടി അത് ചിറകിട്ട് അടിക്കാൻ തുടങ്ങിയപ്പോൾ അവൾ അസ്വസ്‌ഥയാകാൻ തുടങ്ങി..

 

‘ഞാൻ.. ഞാൻ.. നമുക്ക് പിന്നെ കാണാം..’

ഇഷാനി പെട്ടന്ന് എന്നിൽ നിന്നും കുറച്ചു പിന്നിലേക്ക് മാറി കൊണ്ട് പറഞ്ഞു.. പുറത്തേക്ക് ഇറങ്ങാൻ നടക്കവേ മുന്നിൽ ഇരുന്ന കസേര കാണാതെ അവൾ അതിൽ തട്ടി വീഴാനും പോയി.. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അവൾ ധൃതി പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി

 

‘നിന്റെ ഫോൺ..?

അവൾ ഫോൺ വിളിക്കാൻ നോക്കിയപ്പോൾ തട്ടിപ്പറിച്ച മൊബൈൽ എന്റെ കയ്യിൽ ആയിരുന്നു. ഞാൻ അത് അവളോട് വിളിച്ചു പറഞ്ഞു

 

‘ഓ സോറി.. ഞാൻ മറന്നു.. താങ്ക്സ്.. ബൈ..’

എന്റെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞിട്ട് അവൾ പോയി. പിന്നാലെ പോയി അവളോട് സംസാരിക്കണോ എന്ന് ഞാൻ ആലോചിച്ചു.. വേണ്ട അവളിപ്പോ നല്ല ടെൻഷനിൽ ആണ്. ഇപ്പോൾ പെട്ടന്ന് ഒരു പ്രൊപോസൽ അവൾ പ്രതീക്ഷിച്ചിട്ടില്ല. അതിന്റെ ഷോക്ക് ആകും.. മാത്രം അല്ല ഇനി കാണുമ്പോൾ ഞാനും കുറച്ചു തയ്യാറായിരിക്കണം..

 

അവളെ ഇനി കാണുമ്പോൾ എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാൻ മനസ്സിൽ കാണാൻ തുടങ്ങി. ഒരു പ്രാങ്ക് ആയിരുന്നു ഇതെന്ന് പറഞ്ഞാൽ വേണമെങ്കിൽ സുഖമായി എനിക്ക് രക്ഷപെടാം.. ചിത്രം വരച്ചത് ബർത്ത്ഡേ ഗിഫ്റ്റിന് വേണ്ടി ആണെന്നും പറയാം. പിന്നെ അച്ഛന്റെ കൂടെയുള്ള പിക് ആണ് ബെറ്റർ എന്ന് തോന്നിയപ്പോൾ ഇത് ഒഴിവാക്കി എന്നും പറയാം.. സമാധാനത്തോടെ ഇരുന്ന് ചിന്തിച്ചപ്പോൾ എനിക്ക് എസ്‌കേപ്പ് ആകാനുള്ള കള്ളത്തരങ്ങൾ ഒക്കെ തെളിഞ്ഞു വരാൻ തുടങ്ങി.. ഇതൊരുപക്ഷെ അവൾ വിശ്വസിച്ചേക്കും.. പക്ഷെ ഈ നാടകം ഇനിയും തുടർന്ന് കൊണ്ട് പോകാൻ എനിക്ക് താല്പര്യമില്ലായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025