Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

…….. ഷൂ…. ഹ്………..

കളി ആരംഭിച്ച വിസിൽ മുഴങ്ങി.. ഞങ്ങളുടെ മൈതാനത്തു കലാശക്കൊട്ടിന്റെ പന്തുരണ്ടു.. മഞ്ഞ ജേഴ്സിയിൽ അവരും നീല ജേഴ്സിയിൽ ഞങ്ങളും ഒരു പന്തിന് പിന്നാലെ പാഞ്ഞു. നല്ലവണ്ണം കളിച്ചാൽ ജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് വളരെ ശ്രദ്ധയോടെ ഞങ്ങൾ കളിച്ചു.. ഞങ്ങളുടെ ഓരോ മുന്നേറ്റത്തിലും ഗാലറി ആയി മാറിയ പടവുകൾ ആർത്തലച്ചു..

 

ഞാൻ പ്രതീക്ഷിച്ച അത്രയും അപകടകാരികൾ അല്ല എസ് എൻ കോളേജ് എന്ന് എനിക്ക് തോന്നി. ആദ്യത്തെ മിനിട്ടുകളിൽ ഞങ്ങൾക്ക് ആയിരുന്നു പന്തിന് മേൽ കൃത്യമായ ആധിപത്യം. അവർ പന്തിന് വേണ്ടി ഒരുപാട് കിണഞ്ഞു ശ്രമിക്കുന്നില്ല എന്ന് എനിക്ക് തോന്നി. എന്നിരുന്നാലും അവരുടെ പ്രതിരോധം ശക്തമായിരുന്നു.. ഞങ്ങളുടെ മുന്നേറ്റങ്ങൾ എല്ലാം ബോക്സിൽ എത്തുന്നതിനു മുമ്പ് പാളി.. ബോക്സിനു മുന്നിലേക്ക് ബോളിന് വേണ്ടി ഞാൻ ഓടിയെത്തുന്നതും അവർ ബോൾ ക്ലിയർ ചെയ്യുന്നതും രണ്ട് മൂന്ന് തവണ ആവർത്തിച്ചു.. ഒടുവിൽ ഞാൻ കുറച്ചു പിന്നിലേക്ക് ഇറങ്ങി കളിക്കാൻ തീരുമാനിച്ചു.. മധ്യവരയ്ക്ക് അടുത്ത് വച്ചു രാഹുലിന്റെ പാസ്സിൽ ബോൾ എനിക്ക് കിട്ടി.. കളിയിലെ എന്റെ ആദ്യത്തെ ടച്ച്‌.. ബോൾ എന്റെ കാലുകളിൽ എത്തിയപ്പോൾ ഗാലറി ഒന്നടങ്കം ഒരു ആർപ്പ് വിളി ഉയർന്നു.. ഇപ്പോൾ എതിർ ടീമിന്റെയും അവരെ സപ്പോർട്ട് ചെയ്യാൻ വന്ന കോളേജിലെ പിള്ളേരുടെയും ഒക്കെ ശ്രദ്ധ എന്റെ മേലെ ആയിരിക്കും എന്ന് തീർച്ച… ടീമിലെ ഏറ്റവും സ്റ്റാർ പ്ലയെർ ഞാൻ ആണെന്നാകും അവർ ധരിച്ചിട്ട് ഉണ്ടാവുക.. പക്ഷെ അവർക്ക് അറിയില്ലല്ലോ ഞങ്ങളുടെ ടീമിലെ ഏറ്റവും ദുരന്തൻ പ്ലയെർ ഞാൻ ആണെന്ന്….

 

എട്ടാം നമ്പർ ജേഴ്സിയുമായി ഞാൻ എതിർ ടീമിന്റെ ഗോൾ മുഖം ലക്ഷ്യമാക്കി കുതിച്ചു.. റൈറ്റ് വിംഗ് ആയിരുന്നു എന്റെ പൊസിഷൻ. രാഹുൽ മിഡ്‌ മാത്രം നോക്കാതെ മുന്നോട്ടു കൂടി വന്നു കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ഗാലറിയിൽ എനിക്ക് വേണ്ടി ഉയരുന്ന ആരവങ്ങൾ വെറുതെ ആകാതെ ഇരിക്കാൻ ഞാൻ എന്റെ മുഴുവൻ വേഗതയിലും മുന്നിലേക്ക് കുതിച്ചു. ബോക്സിന് തൊട്ട് മുമ്പ് ഒഴിഞ്ഞു കിടന്ന ഒരിടത്തേക്ക് ഞാൻ പന്തുരുട്ടി വിട്ടു. ഞങ്ങളുടെ മെയിൻ സ്ട്രൈക്കർ അമീൻ ആ പന്ത് സ്വീകരിക്കാൻ അവിടേക്ക് പാഞ്ഞെത്തി. അമീൻ ആ പന്ത് സ്വന്തം ആക്കിയെങ്കിലും മുന്നോട്ടു കയറാൻ ഒരു പഴുത് ഇല്ലാതെ അവനെ എതിർ ടീം പൂട്ടി.. ബോൾ വീണ്ടും നഷ്ടമായി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025