Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു

 

‘ഫ…!

ഇഷാനി തമാശയ്ക്ക് ഒരു ആട്ട് തന്നിട്ട് എന്റെ ചെവിയിൽ പിടിച്ചു കിഴുക്കി

‘തോന്ന്യാസം പറയുന്നോ..?

 

‘പിന്നെ എന്താണ് എന്ന് നീ പറ.. സിനിമയിൽ ഒക്കെ സാധാരണ ഇങ്ങനെ തരുന്നത് ഉമ്മയാണ്.. അതാണ് ഞാൻ അത് ഉദ്ദേശിച്ചത്..’

 

‘നീ കുറെ വൃത്തികെട്ട സിനിമ കാണുന്നുണ്ട്…’

 

‘എന്നാൽ നീ പറ.. പ്ലീസ് എന്താന്ന് പറ..’

ചെവിയിൽ കിഴുക്കിയ കൈ എടുത്തു മാറ്റി എന്റെ കൈവെള്ളയിൽ വച്ചോണ്ട് ഞാൻ വീണ്ടും ചോദിച്ചു

 

‘നിനക്ക് എന്റെ അടുത്ത് നിന്ന് ഒരു ഉത്തരം വേണ്ടേ… എന്നോട് ഈയിടെ ചോദിച്ച ഒരു കാര്യത്തിന്..? അത് തരാം…’

അവൾ ഉദ്ദേശിച്ചത് അവൾക്ക് എന്നെ ഇഷ്ടം ആണോന്ന് ഞാൻ ചോദിച്ച ചോദ്യം ആണ്.. അതിന് ഉത്തരം നൽകാം എന്നാണ് അവൾ പറയുന്നത്..

 

‘സീരിയസ്ലി…? ഞാൻ കളി ജയിച്ചാൽ നീ അത് എന്നോട് പറയുമോ..?

ഞാൻ ആകാംക്ഷ കൊണ്ട് ഉറക്കെ ചോദിച്ചു

 

‘പറയാം.. എന്താ വിശ്വാസം ഇല്ലേ..?

അവൾ ചോദിച്ചു

 

‘വിശ്വാസത്തിന്റെ അല്ല… അന്ന് കളി ജയിച്ചാൽ നീ പറയും എന്നല്ലേ പറഞ്ഞത്.. സപ്പോസ് ജയിച്ചില്ല എങ്കിലും നിന്റെ ഉള്ളിൽ ഉള്ള തീരുമാനം മാറില്ലല്ലോ.. മാത്രം അല്ല അന്ന് പറയാം എന്ന് തീരുമാനിച്ചു എങ്കിൽ ഇപ്പോളെ നിന്റെ ഉള്ളിൽ ആ ഉത്തരം ഉണ്ട്.. ഇനിയിപ്പോ നീയത് പറഞ്ഞില്ല എങ്കിൽ പോലും എനിക്ക് മനസിലായി നിന്റെ ഉത്തരം..’

ഞാൻ ഒരു വിജയിയെ പോലെ പറഞ്ഞു

 

‘ശരിയാണ് നീ പറഞ്ഞത്.. എന്നാലും എന്റെ നാവിൽ നിന്ന് അത് കേൾക്കണം എന്ന് നിനക്കില്ലേ.. നീ ചോദിച്ചതിന്റെ ആൻസർ എന്റെ അടുത്ത് അപ്പോൾ തന്നെ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഞാൻ മനഃപൂർവം പറയാതെ ഇരുന്നതാണ്. അത് പറയാതെ എത്ര നാൾ വേണേലും ഉള്ളിൽ കൊണ്ട് നടക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അതിനി അന്നല്ലെങ്കിൽ ഒരുപക്ഷെ ഒരിക്കലും ഞാൻ പറയുകയും ഇല്ലായിരിക്കും.. അത് കൊണ്ട് അന്ന് എന്നെ കൊണ്ട് പറയിക്കാൻ പറ്റുമെങ്കിൽ നീ പറയിക്ക്…’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025