Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

അവൾ എന്റെ കയ്യിൽ നിന്നും ഒഴിഞ്ഞ ഗ്ലാസ്സ് വാങ്ങി ഒരു ചിരി ചിരിച്ചു സർബത്ത് കടയിലേക്ക് നടന്നു.. പൈസ കൊടുത്തു തിരിച്ചു വന്നു എന്റെ അടുത്ത് ഇരുന്നപ്പോൾ ആണ് അതെന്താണ് എന്ന് ഞാൻ ചോദിച്ചത്..

 

‘എന്ത് സർപ്രൈസ് ആണ്..?

 

‘അത് പറഞ്ഞാൽ സർപ്രൈസ് പോയില്ലേടാ പൊട്ടാ…’

 

‘വല്ലോ ചോക്ലേറ്റൊ ഐസ്ക്രീമോ ഒക്കെ ആവും..’

ഞാൻ അതെന്താണ് എന്ന് അവളെ കൊണ്ട് പറയിപ്പിക്കാൻ നോക്കി..

 

‘അതൊന്നും അല്ല..’

 

‘എന്താണെന്ന് പറ.. ചുമ്മാ ഒരു ഊഹവും ഇല്ലാത്ത ഒരു കാര്യത്തിൽ എനിക്ക് ഒരു ത്രില്ല് കിട്ടില്ല.. എന്താണെന്ന് പറഞ്ഞാൽ അത് കിട്ടും എന്നോർത്ത് ഇരിക്കാമല്ലോ..’

ഞാൻ തട്ടി വിട്ടു

 

‘അങ്ങനെ ഇപ്പോൾ നോക്കി ഇരിക്കണ്ട.. ജയിച്ചു കഴിയുമ്പോ മോൻ മനസിലാക്കിയാൽ മതി..’

അവൾ എനിക്ക് പിടി തരുന്നില്ല

 

‘ഓ അങ്ങനെ ആണേൽ ഞാൻ ഒരിക്കലും അത് എന്താണെന്ന് അറിയാൻ പോണില്ല..’

ഞാൻ പ്രതീക്ഷ ഇല്ലാത്തത് പോലെ പറഞ്ഞു. അതവളെ ചൊടിപ്പിച്ചു

 

‘ മര്യാദക്ക് കളിച്ചു ജയിക്ക്.. അപ്പോൾ അറിയാം..’

 

‘ ആ ഭാഗ്യം ഉണ്ടേൽ അറിയാം..’

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

 

‘ ഒരു ക്ലൂ തരാം.. നിനക്ക് ഒരുപാട് ഇഷ്ടം ഉള്ളൊരു കാര്യമാണ്.. ‘

അവൾ എനിക്ക് വീണ്ടും പ്രതീക്ഷ തരാൻ ശ്രമിച്ചു

 

‘എനിക്ക് ഇഷ്ടം ഉള്ള കാര്യമോ..? എനിക്ക് കുറെ കാര്യങ്ങൾ ഇഷ്ടം ഉണ്ട്..’

ഞാൻ ക്ലൂ കുറച്ചു കൂടി വിശദമാക്കാൻ അങ്ങനെ പറഞ്ഞു

 

‘എന്നാലും നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാര്യം.. നീ ഇപ്പോൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണോ അത്..’

 

‘അത് നീ തരാൻ ചാൻസ് ഇല്ല..’

ഞാൻ അവളോട് പറഞ്ഞു

 

‘നീ എന്താ ഉദ്ദേശിച്ചത്…?

അവൾ ചോദിച്ചു

 

‘പറഞ്ഞാൽ എന്നെ തല്ലരുത്…’

ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു

 

‘ഇല്ല.. പറ..’

 

‘എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താണ് എന്ന് വച്ചാൽ…… ‘കിസ്സ് ‘ ആണോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025