അത് എടുത്തോ തനിക്ക് ചേരുന്നുണ്ട്..
അത് ഞാൻ സെലക്ട് ചെയ്തു നേരത്തെ എടുത്ത ഒരെണ്ണം അവിടെ തന്നെ ഇട്ടു……. ഇത് കണ്ട് അവൾ ചോദിച്ചു….
അല്ല ആ ഷർട്ട് എടുക്കുന്നില്ലേ….
ഞാൻ : ഏയ് അതും കൂടി എടുത്ത ബഡ്ജറ്റ് സമ്മതിക്കൂല്ല 😀
അനുപമ : അത് കുഴപ്പമില്ല അതിന്റെ ഞാൻ കൊടുത്തോളം
ഞാൻ : വേണ്ട അതൊന്നും വേണ്ട
അനുപമ : ഇല്ല എടുത്തോ കുഴപ്പമില്ല
ഞാൻ : വേണ്ട ഞാൻ അങ്ങനെ ആരോടും ഒന്നും മേടിക്കാറില്ല. കുറച്ചു അഭിമാനം ഉണ്ടെന്ന് കൂട്ടിക്കോ.. 😀😀
അനുപമ : എന്നാ ഞാൻ ആയിട്ട് അഭിമാനം കളയുന്നില്ല…….
ഞങ്ങൾ മാളിൽ നിന്നും പുറത്തിറങ്ങി.. അവിടെ. ഒരു പാനി പൂരി കട കണ്ടു…..
ഞാൻ : ഞാൻ ഏതായാലും വന്നതല്ലേ. പാനി പൂരി കഴിച്ചിട്ട് പോകാം
അനുപമ : ഏയ്യ് ഞാൻ ഇല്ല. സ്ട്രീറ്റ് ഫുഡ് ഒന്നും ഞാൻ കഴിക്കാറില്ല
ഞാൻ : പാനി പൂരി കഴിച്ചിട്ടുണ്ടോ
ഇല്ല
ആഹ്ഹ് നിങ്ങൾ ഡോക്ടർ മാർ അത് കഴിക്കാൻ പാടില്ല ഇത് കഴിക്കാൻ പാടില്ല എന്നൊക്ക പറഞ്ഞു പറഞ്ഞു. നിങ്ങളും അതെ പോലെ ആയല്ലോ 😂.. അതൊന്നും കഴിച്ചെന്നും പറഞ്ഞു ചത്തു പോകുകയൊന്നുമില്ല.
അനുപമ : ഇനി അഥവാ ചത്തു പോയാലോ
ഞാൻ : പോയ പോട്ടെന്നു വെക്കണം. മരണത്തെ പേടിച്ചു ഇഷ്ടപെട്ട കാര്യങ്ങൾ ഒന്നും വേണ്ടെന്നു വെക്കാൻ എന്നേ കൊണ്ട് പറ്റിയെല. നിങ്ങളൊക്കെ പിന്നെ ജീവിക്കുന്നതിന് ഒരു അർത്ഥം ഇല്ലല്ലോ……
അനുപമ :അപ്പൊ ഇപ്പോഴും മദ്യപാനം ഉണ്ടല്ലേ.
ഏയ്യ് ഇപ്പൊ ഇല്ല തത്കാലം നിർത്തി പക്ഷെ മരുന്ന് തീരുമ്പോൾ ഞാൻ കുടിക്കും……
അനുപമ : മതി മതി വാ കഴിക്കാം
ഞാൻ : എന്നാ വാ..
പാനി പൂരി കടയിൽ ചെന്ന് ഭായിയോട്. രണ്ടെണ്ണം ഓർഡർ ചെയ്ത്…..
ആദ്യം അവൾക് കൊടുത്തു….. അവൾ അത് കഴിച്ചും. പിന്നേം കഴിച്ചു… എന്നിട്ട് എന്നേ നോക്കി ചിരിച്ചു ആ ചിരിയിൽ അത് ഇഷ്ടപെട്ടെന്ന് എനിക്ക് മനസ്സിലായി…. 2 സമൂസ ചാറ്റ് കൂടി ഓർഡർ ചെയ്തു അതും കഴിച്ചു പൈസയും കൊടുത്തു ഞങ്ങൾ ഇറങ്ങി..
ഞാൻ ആണ് പൈസ കൊടുത്തത്…കാശ് കൊടുത്തു ഇറങ്ങിയത്തും അവൾ
