Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

” ഓക്കേ ഓക്കേ വായോ പോകാം “! എന്നു പറഞ്ഞു ഞാൻ പതിയെ അവളുടെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.

” എടി മേരി ചേച്ചി വന്നിട്ടുണ്ട് , നമുക്ക് പോകാം,””

” ആണോ മാഡത്തിന് എങ്ങനെയുണ്ട്?!

” അറിയില്ലെടി  !!    ബോധം വന്നിട്ടില്ല !, നമ്മളൊട് ഫ്രഷ് ആയിട്ട് ഓഫീസിലേക്ക് പോകാൻ പറഞ്ഞു,  പോകുന്ന വഴി പോലീസ് സ്റ്റേഷനും കയറണം.”””

“” അതെന്തിനാടാ ?!!

“”മാഡത്തിന്റെ എന്തൊക്കെയോ കാറിൽ നിന്നും കളക്ട് ചെയ്തു വച്ചിട്ടുണ്ട് ,അത് വാങ്ങി ഓഫീസിൽ ഏൽപ്പിക്കാനാണ്.”” ഞങ്ങൾ കാന്റീനിൽ കയറി ഒരു ചായയും കഴിച്ച് നേരെവിട്ടു പോലീസ് സ്റ്റേഷനിലേക്ക്. ഓഫീസിലേക്ക് വേറെ വഴിയാണ് അപ്പം പോകുന്ന വഴി അവിടെ കയറി പോകാം എന്ന് കരുതി . അധികം തിരക്കൊന്നും ഇല്ലാത്ത ഒരു പോലീസ് സ്റ്റേഷൻ , ബൈക്ക് ഉള്ളിലോട്ട് കയറി ഇടത്തെ ഭാഗത്ത് കുറെ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലാം കുറെ കാലമായുള്ളതാണെന്ന് തോന്നുന്നു. കാക്കകൾ അപ്പി കൊണ്ട് മനോഹര ചിത്രങ്ങൾ വരച്ച ഒരുപാട് വാഹനങ്ങൾ പതിയെ ഞങ്ങൾ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തു അനങ്ങാതെ നിൽക്കുന്ന പാറാവുകാരനെയും കടന്ന് അകത്തെ വാതിൽ അരികെ എത്തി .  കൊമ്പ മീശക്കാരൻ പോലീസുകാരനോട് കാര്യം പറഞ്ഞു അകത്തേക്കു കയറി എല്ലാ പോലീസുകാർക്കും കൊമ്പൻ മീശ ഒന്ന് രണ്ടെണ്ണം അല്ലാത്തതും ഉണ്ട് കേട്ടോ , ഒരു ലേഡീസ് കോൺസ്റ്റബിൾ ഞങ്ങളുടെ അരികിലേക്ക് വന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ എസ്ഐയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.  ആഹാ ഒരു നാടൻ ലുക്കുള്ള എസ് ഐ ഞങ്ങളോട് ഒരുപാട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു,  ഞങ്ങൾ റിലേറ്റീവ് ആണോ മറ്റോ ചോദിച്ചു?!  അല്ല ഞങ്ങൾ കോളിക്സ് ആണെന്ന് പറഞ്ഞു . അവര് റൈഡേഴ്സ് ആണെന്നും പക്ഷേ അവർ ഒരു കൊട്ടേഷൻ ടീമിലെ അംഗങ്ങളാണെന്നും, ഇങ്ങനെ ഒറ്റക്ക് കിട്ടുന്ന ലേഡീസിനെ അവർ ആക്രമിക്കാറുണ്ടെന്നും ,അങ്ങനെ കുറെ കാര്യങ്ങൾ അവരെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു  . നിങ്ങൾ തന്നെ കണ്ടതും പെട്ടെന്ന് ഇടപെട്ടതും രക്ഷയായി എന്ന് പറഞ്ഞെങ്കിലും , അവർക്ക് ഒരുപാട് പരിക്കുണ്ടെന്നും പ്രതിരോധത്തിന് വേണ്ടി ചെയ്തതായതുകൊണ്ട് കേസ് ഒന്നും എടുക്കുന്നില്ല അവരെ ജയിലിലേക്ക് മാറ്റിയെന്നും മേടത്തിന് ബോധം വരാത്തതുകൊണ്ട് മൊഴിയെടുക്കാൻ കഴിയാത്തതുകൊണ്ടും ഹോൾഡ് ചെയ്യുകയാണെന്നും പറഞ്ഞു എന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  എന്താവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു ഫോൺ നമ്പർ തന്നു. നല്ലൊരു മനുഷ്യൻ മേടത്തിന്റെ ലാപ്ടോപ്പും കുറെ പേപ്പേഴ്സ് ഉണ്ടായിരുന്നു ഇൻഷുറൻസ് റെഡിയാക്കാനുള്ള പേപ്പർ തന്നു, കൂടെ ഒരു കോൺസ്റ്റബിളിനെ വിട്ട് കാർ ഞങ്ങൾക്ക് കാണിച്ചു തന്നു, മരത്തിലിടിച്ചതുകൊണ്ട് റേഡിയേറ്ററും ഫ്രണ്ടും ബോണറ്റും എല്ലാം തകർന്നു പോയിരുന്നു . അവരോട് താങ്ക്സ് പറഞ്ഞു ഞങ്ങൾ ബൈക്കിന് അടുത്തേക്ക് നടന്നു, അവര് തന്ന പേപ്പറിൽ നിന്നും ഒരു പേപ്പർ പാറി നിലത്തു പോയി മേടത്തിന്റെ ഒരു സിവിയായിരുന്നു അത് എന്നോ കാറിൽ വച്ചതാവാം ആളു മാത്രമല്ല കാർ യൂസ് ചെയ്യുന്നുള്ളൂ,  ഞാൻ പതുക്കെ ആ പേപ്പർ എടുത്തു മറ്റു പേപ്പറിന്റെ കൂടെ വെക്കാൻ തുടങ്ങിയപ്പോൾ മേടത്തിന്റെ പേരിൻറെ അവസാന ഭാഗം ഞാൻ കണ്ടു , “”സെറീന അബ്ദുറഹിമാൻ”!!!    ഞാനറിയാതെ ആ പേര് ഉച്ചരിച്ചു , മുന്നിൽ നടന്ന ശിഫ തിരിഞ്ഞുനോക്കി, ” മേടം മുസ്ലിം ആയിരുന്നോ?!””  !!!!!     ഒരേ പോലെ ഒരേ സ്വരത്തിൽ  ഞങ്ങൾ രണ്ടുപേരും ആ ചോദ്യമുന്നയിച്ചു ,    മുന്നിൽ പോയ ശിഫ തിരികെ എൻറെ അടുത്തേക്ക് വന്നു ആ പേപ്പറിലോട്ട് കണ്ണനട്ടു ,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025