Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

“സംഗീത …ഞാൻ സനു എന്ന് വിളിക്കും ”
ശ്രീകാന്ത് വളരെ കാര്യമായിട്ട് തന്നെ പറഞ്ഞു .ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് പുരികം ചുളിച്ചു . പട്ടാമ്പിക്കാരി ആണ് …പേര് സംഗീത…ഇനി ഞാൻ ഉദ്ദേശിച്ച കക്ഷി തന്നെ ആണോ എന്ന ചിന്ത എന്റെ മനസിൽ ഓടി..പട്ടാമ്പിയിൽ വേറെയും സംഗീത കാണുമല്ലോ …ഏയ്..ഇത് അതാകില്ല …!

“ഹ്മ്മ്…എന്തായാലും കാണാം..ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ..ഇനി ഇവിടെ തന്നെ കാണുമല്ലോ അല്ലെ ?”
ഞാൻ അയാളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഏയ് അങ്ങനെ ഉറപ്പൊന്നും ഇല്ല വിജയ്.. ഞങ്ങളുടെ വീടുപണി നടക്കുന്നുണ്ട്. അത് കഴിയുന്ന വരെ തല്ക്കാലത്തിനുഇവിടെ കൂടിയെന്നെ ഉള്ളു …”
ശ്രീകാന്ത് കാര്യങ്ങൾ വ്യക്തമാക്കി .

“ഓഹോ..അങ്ങനെ ആണല്ലേ…ഹ്മ്മ്..ശരി ”
ഞാൻ അതുകേട്ടു തലയാട്ടി .

“എന്തായാലും പോകുന്ന വരെ നമുക്ക് നല്ല ഫ്രെണ്ട്സ് ആയിട്ട് ഇരിക്കാം…”
ശ്രീകാന്ത് ചിരിയോടെ പറഞ്ഞു എഴുനേറ്റു . പിന്നെ വീണ്ടും എനിക്ക് ഷേക്ഹാൻഡ് നൽകികൊണ്ട് യാത്ര പറഞ്ഞു മടങ്ങി .

“നല്ല ഒരു പയ്യൻ ”
ശ്രീകാന്ത് പോകുന്നതും നോക്കി ഞാൻ സ്വയം പറഞ്ഞു . പിന്നെ കുളിക്കാൻ വേണ്ടി പോയി. കുളി കഴിഞ്ഞു ഞാൻ വീണ്ടും പുറത്തോട്ടൊക്കെ ഒന്നിറങ്ങി . ഞാൻ മൂന്നാം നിലയിൽ ആണ് താമസം . അതുകൊണ്ട് കോണിപ്പടികൾ ഇറങ്ങി വേണം താഴേക്ക് ചെല്ലാൻ. ലിഫ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഞാൻ അത് ഉപയോഗിക്കാറില്ല .

അങ്ങനെ ഒരു ടി-ഷർട്ടും മുണ്ടും ഒക്കെ ഉടുത്തു ഞാൻ താഴേക്കിറങ്ങുമ്പോഴാണ് ഒരു ചുവന്ന സാരിയും ബ്ലൗസും ഉടുത്തു കയ്യിൽ ഒന്ന് രണ്ടു കവറുകളുമായി സംഗീത എതിരെ വരുന്നത് . തോളിൽ ഒരു ബാഗും കക്ഷി തൂക്കിയിട്ടുണ്ട്. കയ്യിലുള്ള കവറിൽ പച്ചക്കറികളും പിന്നെ വേറെ അല്ലറചില്ലറ വീട്ടു സാധങ്ങളും ഒക്കെയാണ് .

നല്ല കിടു പീസ് ആയിട്ടാണ് അവളുടെ വരവ്..ദേഹത്തോട് ഒട്ടിക്കിടക്കുന്ന സാരിയും , സ്വല്പം ഇറുകിയ ബ്ലൗസും .വയറിന്റെ കുറച്ചു ഭാഗം ഒക്കെ വെളിയിൽ കാണാം. ഇനിയും പ്രസവിച്ചിട്ടില്ലാത്തതുകൊണ്ട് ഒരു
ഉടവും സംഭവിക്കാത്ത ശരീരം . ഒരുമാതിരി വനിതാപൊലീസുകാരുടെ സ്റ്റൈലിൽ അവള് മുടിയിഴകൾ പുറകിൽ ക്ലിപ്പിട്ടു കെട്ടിവെച്ചിട്ടുണ്ട് .!

“സംഗീത …..”
ഞാൻ അവളെ കണ്ടതും അമ്പരപ്പോടെ പയ്യെ ചുണ്ടുകൾ ചലിപ്പിച്ചു . അത് കേട്ടിട്ടെന്ന പോലെ വേറെ എന്തോ ആലോചിച്ചു നടന്നിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി .

പരസപരം കണ്ണുകൾ തമ്മിലുടക്കിയതും അവളുടെ മുഖം വിടർന്നു . അമ്പരപ്പും എക്സൈറ്റ്മെന്റും ഒക്കെ ഞങ്ങളുടെ രണ്ടാളുടെയും മുഖത്തുണ്ട് !

“ഡാ..വിജയ് …നീയാ …”
എന്നെ കണ്ടതും സംഗീത വാ പൊളിച്ചു .

“അതുതന്നെയല്ലേ ഞാനും ചോദിക്കുന്നെ..നീ എന്താ ഇവിടെ ?”
ഞാൻ അവളെ നോക്കി ആവേശത്തോടെ തിരക്കി . അപ്പോഴും എന്റെ നോട്ടം അവളുടെ ഉടലിൽ ആയിരുന്നു . സാരിക്കുള്ളിൽ ഉന്തി തെറിച്ചു നിൽക്കുനന് അവളുടെ മുലകളും സ്വല്പം വിയർത്ത കക്ഷവും..അവിടെ നിന്നുള്ള പെർഫ്യൂമിന്റെ പനിനീർ ഗന്ധവും എന്നെ വല്ലാതെ ആകർഷിച്ചു .

“ഞാൻ ഇന്ന് മുതല് ഈ അപ്പാർട്മെന്റിലാണ് താമസം ..അല്ല നീ ഇവിടെയാണൊ ?”
സംഗീത ചിരിച്ചുകൊണ്ട് മറുപടി നൽകി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025