Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

കിറിക്കൊരു കുത്തു വെച്ച് കൊടുക്കാന്‍ ആണ് വിനോദിന് തോന്നിയത്.. പിന്നെ കരുതി പാവമെന്തു പിഴച്ചു?.. എപ്പോഴും എന്തെങ്കിലും ടിപ്പ് കൊടുക്കുന്ന താനല്ലേ അയാളുടെ വരവിനു കാരണം?..
വിനോദ് ഒരു നൂറു രൂപ അയാളുടെ കയ്യില്‍ വെച്ചുകൊടുത്തു.. അപ്പോഴാണ്‌ ഓര്‍ത്തത്, ഉടനെ തിരിച്ചു പോയാല്‍ വേഗം വണ്ടിയെടുക്കേണ്ടി വരും..
“എനിക്കൊരു സോഡയും കൂടി വേണം..” അവന്‍ വീണ്ടും ഹോട്ടലിന്‍റെ നേര്‍ക്ക്‌ നടന്നു… സപ്ലയര്‍ കൂടെയും..
സോഡ വാങ്ങി പൈസയും കൊടുത്ത് വിനോദ്
വണ്ടിക്കടുത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… സീത ഒരു കള്ളച്ചിരിയോടെ ഫ്രണ്ടില്‍ ഇരിപ്പുണ്ട്… ഹരി കൈകൊണ്ട് ചുണ്ടിലെ ചിരി മറച്ചു പുറത്തേക്ക് നോക്കി ഇരിക്കുന്നു….
“എന്തേ?… സമാധാനമായോ?………..” വിനോദ് സീതയെ നോക്കി ചോദിച്ചു.. പിന്നെ പാര്‍സല്‍ അവള്‍ക്കു നേരെ നീട്ടി..
“ഉം….. ” അവള്‍ കള്ളച്ചിരി മറക്കാതെ പറഞ്ഞു.. പിന്നെ പാഴ്സല്‍ വാങ്ങി തന്‍റെ കാലിനടുത്തായി താഴെ വെച്ചിട്ട് സോഡയുടെ കുപ്പിയെടുത്ത് തുറന്നു.. പിന്നെ ഡോര്‍ തുറന്ന് വായൊന്നു കഴുകി, സാരിത്തുമ്പെടുത്ത് ചുണ്ടു തുടച്ചു…
“വണ്ടി വൃത്തികേടാക്കിയില്ലല്ലോ അല്ലെ?….” വിനോദ് ചിരിച്ചു…
“ശ്ശോ… ഒന്ന് പോ ഏട്ടാ…..” സീത പിണങ്ങി… മൊത്തം കുടിച്ചോ എന്നാണു ചോദ്യത്തിന്‍റെ അര്‍ഥം എന്നവള്‍ക്ക് അറിയാമായിരുന്നു….
“എന്‍റെ ദൈവമേ!!!.. ഇങ്ങനെയൊരു കെട്ട്യോനും കെട്ട്യോളും!!… സമ്മതിച്ചു….” ഹരി തലക്ക് കൈവെച്ചു..
“ഹ… ഹ….” വിനോദ് വീട്ടിലേക്കു വണ്ടി വിട്ടു……
വീട്ടിലെത്തിയപ്പോള്‍ അമ്മ ഉറങ്ങാതെ ഏതോ ഒരു മെഗാസീരിയല്‍ കണ്ടോണ്ടിരിപ്പുണ്ട്…. അവരെ കണ്ടപ്പോള്‍ എണീറ്റു…
“നിങ്ങള്‍ കഴിച്ചില്ലേ?”
“എവിടുന്ന്?… ഒരാള്‍ക്ക് ബഫെ ആയിരത്തി എഴുനൂറ്റമ്പത് രൂപ… പ്രാന്തല്ലെ?….” സീത പായ്ക്കറ്റുകള്‍ മേശമേല്‍ നിരത്തി.. അമ്മ വേഗം പോയി പാത്രങ്ങള്‍ എടുത്തുകൊണ്ടു വന്നു..
“ഞാന്‍ ഡ്രസ്സ് മാറിവരാം….” വിനോദ് ഒതുക്കത്തില്‍ സോഡയുടെ ബോട്ടിലും എടുത്തുകൊണ്ട് മുകളിലേക്ക് കയറി.. അവനുള്ള വിസ്കി അവിടെ ഉണ്ടായിരുന്നു…
“ഞാനും…” ഹരിയും റൂമിലേക്ക് പോയി.. കാര്യം ചേച്ചി വലിച്ചൂറ്റി എടുത്തെങ്കിലും ഒന്നു കഴുകാതെ ഒരു സമാധാനമില്ല….
വിനോദ് മുകളില്‍ പോയി പടപടാന്ന് രണ്ടു തൊണ്ണൂറടിച്ചു.. പിന്നെ ഡ്രസ്സ്‌ മാറി താഴെയെത്തി.. അപ്പോഴേക്കും ഹരിയും സീതയും ഡൈനിംഗ് ടേബിളില്‍ ഇരുന്നുകഴിഞ്ഞിരുന്നു… അമ്മ വിളമ്പിക്കൊടുത്തു കൊണ്ട് അടുത്ത് ഉണ്ടായിരുന്നതിനാല്‍ മൂവരും വേഗം ഭക്ഷണം കഴിച്ചു.
“പാത്രമൊക്കെ നാളെ കഴുകാം.. പോയി കിടന്നോളൂ….” മുകളിലേക്ക് കയറുമ്പോള്‍ അമ്മ ഉത്തരവിട്ടു… വിനോദ് ആദ്യം ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് പോയി.. ഹരിക്ക് കുടിക്കാന്‍ വെള്ളം എടുത്തു വെച്ച ശേഷം സീതയും മുകളിലേക്ക് പോയി…
റൂമിലെത്തിയ സീത സാരി മാറി ഒരു ചുവന്ന നൈറ്റി എടുത്തണിഞ്ഞു.. ഇത്രയും സീനുകള്‍ കഴിഞ്ഞ സ്ഥിതിക്ക് ഏട്ടന്‍ ഇന്ന് തന്നേ വെറുതെ വിടില്ല എന്നവള്‍ക്ക് ഉറപ്പായിരുന്നു… അവള്‍ ബാത്ത്റൂമില്‍ പോയി വന്നു…
വിനോദിന്‍റെ അടുത്തേക്ക് കിടക്കുമ്പോള്‍ മൊബൈല്‍ തുരുതുരാ മിന്നുന്നത് അവള്‍ കണ്ടു.. മേസേജാണ്.. അവള്‍ അതെടുത്തു നോക്കി… പിന്നെ വിനോദിനോടായി പറഞ്ഞു…
“ശ്ശോ…. ഈ ചെക്കന്‍ സമ്മതിക്കില്ലല്ലോ?”
“എന്താടീ?…” വിനോദ് അവള്‍ക്കു നേരെ തിരിഞ്ഞു..
“ഏട്ടന്‍ ഇതൊന്നു നോക്ക്യേ?…. എന്താ ഞാന്‍ ചെയ്യണ്ടേ??” സീത ഫോണ്‍ വിനോദിന് നേര്‍ക്ക്‌ നീട്ടി… വിനോദ് അത് വാങ്ങി വായിച്ചു…
“ചേച്ചീ പ്ലീസ്… “,
“ഒന്ന് വാ ചേച്ചീ…..”,
“അമ്മ ഉറങ്ങിക്കാണും…. പ്ലീസ് ചേച്ചീ…..”,
“ചേട്ടന്‍ സമ്മതിക്കും. ഞാന്‍ പറയട്ടെ??……” ഇങ്ങനെ തുരുതുരാ മെസേജുകള്‍..
“ഉം… കഷ്ടമുണ്ട് അല്ലെ??…” വിനോദ് അവളേ അളക്കുന്നതുപോലെ ചോദിച്ചു..
“അതേ ഏട്ടാ.. ഞാന്‍ ഒന്ന് പോയിട്ട് വന്നാലോ? അമ്മയിപ്പോ ഉറങ്ങിക്കാനില്ലേ?” സീതയുടെ ചോദ്യം… വിനോദ് മനസ്സില്‍ ഊറിച്ചിരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025