Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 9

പോട്ടെടാ വിഷമിക്കാതെ.അവനെ അന്ന് ശിക്ഷിക്കുമ്പോ നന്നാവും എന്ന് കരുതി.പക്ഷെ അതുണ്ടായില്ല.
സമയം വൈകിയിരുന്നു.ഉപദേശം കേൾക്കുന്ന പ്രായവും.

അല്ല ടീച്ചറെ നിങ്ങൾക്ക് എങ്ങനെ ഇതുപോലെ ഒരു മകൻ.ചെച്ചിക്ക് അല്പം ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുണ്ട്, അതല്ലാതെ നിങ്ങളുടെ തനിപ്പകർപ്പ്.

എന്ത് ചെയ്യാം,എടുത്തുവളർത്തിയത് അസുരഗണത്തിൽപ്പെട്ട ഒരുവനെ.
മനസ്സിലായത് വളരെ വൈകിയും. തിരുത്താനും ശാസിച്ചു നേരെയാക്കാനുമുള്ള പ്രായം കഴിഞ്ഞിരുന്നു.എന്റെ പിഴ.അതിന് വില കൊടുക്കേണ്ടി വന്നത് അന്ന് നീയായിരുന്നു,ഇപ്പൊ ദാ അവളും….
അവൾക്കിപ്പൊഴും നല്ല ഭർത്താവ് അല്ല അവൻ അതിന്റെയാ ഈ കാട്ടുന്ന ദേഷ്യമൊക്കെ…

അപ്പൊ ടീച്ചറ് പറഞ്ഞുവരുന്നത്?

അതുതന്നെ.എനിക്കും മാഷിനും മാത്രം അറിയുന്ന രഹസ്യം.”ഗോവിന്ദ് ”
അവൻ….അവൻ ദത്താണ്.

പക്ഷെ……..ഇത് അടുപ്പക്കാർക്ക് പോലും?

അറിയില്ല.പതിനെട്ടു വയസ്സിൽ മിന്ന് കേറിയതാ ഈ കഴുത്തിൽ.
മാഷിനൊപ്പം ജീവിതം തുടങ്ങുമ്പോൾ എന്താ പറയുക,ഒരു സ്വർഗം കിട്ടിയ അനുഭവം.എല്ലാം കണ്ടറിഞ്ഞു ചെയ്യും.ഒന്നും അങ്ങോട്ട്‌ പറയണ്ട. വർഷം രണ്ടു കഴിഞ്ഞും കുട്ടികൾ ആവാത്തത്,ബന്ധുക്കൾ പലരും ചോദിച്ചുതുടങ്ങി.മുറുമുറുപ്പ് കൂടി വന്നപ്പോൾ ഡോക്ടറെ കണ്ടു.ഒരു മെഡിക്കൽ ചെക്ക് അപ്പ്‌.

പ്രശ്നം മാഷിന് ആയിരുന്നു.ഒത്തിരി ചികിത്സ ചെയ്തു.ഫലം കണ്ടില്ല. ഒടുക്കം അട്ടപ്പാടിയിൽ ആദിവാസി ഊരിലെ നാട്ടുചികിത്സ പരീക്ഷിച്ചു.
അവിടെ താമസ്സിച്ചായിരുന്നു എല്ലാം. അതൊക്കെ കഴിഞ്ഞും കാത്തു.ഫലം കാണാതെ വന്നപ്പോൾ,തൃശൂര് ഒരു ബാലഭവനുണ്ട് അച്ചന്മാരുടെ കീഴിൽ.
അന്നിരുന്ന അച്ചനെ മാഷിന് അടുത്ത പരിചയം ഉണ്ടായിരുന്നു.
ചില സഹായങ്ങളും കൊടുക്കാറുണ്ട്.
അവിടെ ഒരു പൊടിക്കുഞ്ഞിനെ കിട്ടി എന്നറിയുന്നത് ആ സമയത്താണ്.
അച്ഛനെ കണ്ടു കാര്യം പറഞ്ഞു.ഒരു കുഞ്ഞെങ്കിലും നന്നായി വളരട്ടെ എന്ന് ചിന്തിച്ചു കാണും.അങ്ങനെ അവനെ ഞങ്ങൾക്ക് കിട്ടി.
ബന്ധുക്കളെ അട്ടപ്പാടിയിലെ ചികിത്സ ഫലിച്ചു,എന്ന് വിശ്വസിപ്പിച്ചു.

അല്ല എന്നാലും ഒരു സംശയം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025