മനസ്സിലായി.ആ സമയം ഞങ്ങൾ പാലക്കാട് ആയിരുന്നു.നാട്ടുചികിത്സ
കഴിഞ്ഞ് അവിടെ കൂടി.ബന്ധുക്കളെ നേരിടാനുള്ള ബുദ്ധിമുട്ട്.പ്രസവം പാലക്കാട് വച്ചായിരുന്നു എന്നാ അറിയിച്ചത്.എന്തോ സമയം നല്ലതായിരുന്നു.പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു.
അപ്പൊ ചേച്ചി……
അവൾ…… ചെയ്ത ചികിത്സയും നടത്തിയ പ്രാർത്ഥനയും ഫലിച്ചത് അതിനും മൂന്ന് വർഷം കഴിഞ്ഞാണ്. എന്റെ ഗായത്രി.പക്ഷെ ഒരു വകതിരിവും കാട്ടിയിട്ടില്ല,ഒരു കുറവും വരുത്തിയില്ല അവന്.രണ്ടാളെയും ഒരുപോലെ കണ്ടു.ഒന്നിച്ചു വളർന്നു. പക്ഷെ വളർന്നപ്പോൾ അവനിലെ അസുരഗുണവും പുറത്തുവന്നു.
അത് മനസ്സിലാക്കാൻ ഞാൻ എന്ന അമ്മ വൈകി.മനസ്സിലായപ്പോൾ അതും വൈകിപ്പോയിരുന്നു…….
(തുടരും)
ആൽബി.
