ബെസ്റ്റ് ബാറ്റർ ഓഫ് ദി ടൂർണമെൻ്റ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതൊന്നും അവൻ്റെ മനസ്സിലെ നിരാശ മാറ്റാൻ സഹായിച്ചില്ല. കളി തോറ്റ വിഷമത്തിൽ അവൻ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ അഭി കുളിയെല്ലാം കഴിഞ്ഞ് ഫോൺ എടുത്തു കട്ടിലിലേക്ക് കയറി. ശ്യാമയുടെ മെസ്സേജ് അവൻ പ്രതീക്ഷിച്ചപോലെ തന്നെ വന്നിട്ടുണ്ടായിരുന്നു…
ശ്യാമ: ടാ എന്തായി. കോഹ്‌ലി കപ്പ് അടിച്ചോ😌
അഭി: 🥹🥹
ശ്യാമ: എന്താടാ ജയിച്ചില്ലേ?
അഭി: ഇല്ലാ…
ശ്യാമ: 😂🤣എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി🤭🤭
ശ്യാമ: എന്തായാലും ഒരു ഉമ്മ വേസ്റ്റ് ആയില്ലാ😂
(അതുകൂടി കേട്ടപ്പോ അഭിക്ക് ശരിക്കും സങ്കടമായി…അവൻ മറുപടി ഒന്നും പറഞ്ഞില്ല…)
ശ്യാമ: ടാ എന്തിയെ പോയോ…
