Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യനെ പ്രണയിച്ചവൾ 4

അതുകേട്ട് അവൻ ചിരിച്ചു.

“കമൻറ്റുകളുടെ എണ്ണവും കൂടുമോ?”

അവൻ വീണ്ടും ചോദിച്ചു.

“പിന്നെ കൂടാതെ?”

മറ്റുള്ളവരോടൊപ്പം ബോക്‌സുകളോട് കൂടി ആയുധങ്ങൾ പുറത്തേക്ക് നീക്കുന്നതിനിടയിൽ റിയ പറഞ്ഞു.

“എന്തെല്ലാം കമൻറ്റുകൾ ആണ് മീഡിയ ഇപ്പഴേ എഴുതി ഒരുക്കി പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുന്നത് എന്നറിയാമോ? ഏൻഡ് ഓഫ് എ കമ്രേഡ്. ഇന്ത്യൻ സായുധവിപ്ലവത്തിന്റെ അവസാനത്തെ മുഖം…ബ്ളാ ബ്ളാ…പക്ഷെ ഞങ്ങൾ നിന്നെ വിട്ടുകൊടുത്താലല്ലേ അവന്മാർ കമന്റ്റ് എഴുതൂ?? ഞങ്ങൾ ഷെയർ ചെയ്യും നിന്നെ! എല്ലാവരും കൂടി!”

അത് പറഞ്ഞ് അവൾ ഷബ്‌നത്തെ നോക്കി. അവൾ വിഷാദത്തോടെ തിരിച്ചും.

“കഴിഞ്ഞ രണ്ടുപ്രാവശ്യത്തെയും സിനിമ തനി പൈങ്കിളിയായത് കൊണ്ടാണോ ഇപ്പോൾ നീ എന്ത് പറഞ്ഞാലും ഒരു പൈങ്കിളി ടച്ച്?”

ആയുധപ്പെട്ടികളുമായി കാട്ടിനുളിലേക്ക് കയറവെ ജോയൽ ചോദിച്ചു.

നാല് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് അച്ഛൻ പൗലോസിനെ തേടി സ്വകാര്യ പണമിടപാടുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഗുണ്ടകൾ വീട്ടിൽ വന്നത്. വീട്ടിൽ അവളുടെ അമ്മയെയും ഇളയ സഹോദരിയേയും കണ്ടപ്പോൾ അവർക്ക് പണം തിരികെയടക്കാൻ സാവകാശം വേണമെങ്കിൽ സ്ത്രീകളെ രണ്ടുപേരെയും അൽപ്പ സമയത്തേക്ക് വിട്ടുതരണമെന്ന് പറഞ്ഞു. കോപാകുലനായ പൗലോസ് അത് പറഞ്ഞയാളെ തല്ലി നിലത്തിട്ടു. പക്ഷേ പിന്നെ നടന്നത് മൂന്ന് കൊലപാതകങ്ങൾ. റിയയുടെ അച്ഛനും അമ്മയും സഹോദരിയും വീട്ടുമുറ്റത്ത് കൊല ചെയ്യപ്പെട്ട് മരിച്ചുവീണു. നിയമത്തിന്റെ വഴിയിലൂടെ  നീതിയ്ക്ക് വേണ്ടിയിറങ്ങിയ അനാഥയായ റിയയ്‌ക്ക്‌ പക്ഷെ നാട്ടിലെ നിയമവ്യവസ്ഥ വേട്ടക്കാരോടൊപ്പമാണ് എന്ന് മനസ്സിലാക്കാൻ അധികം നാളുകളെടുത്തില്ല.

“പിന്നെ അവശേഷിക്കുന്നത് ഫിൽമിയായ ഇൻഡിവീജ്വൽ ഹീറോയിസമല്ലേ?”

അവൾ ഒരിക്കൽ ജോയലിനോട് പറഞ്ഞു.

“അത് തന്നെ മാർഗ്ഗം. ഏതായാലും ഇനി ജീവിച്ചിരുന്നിട്ട് അങ്ങനെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. അല്ലെങ്കിൽ ജീവിതത്തിന് ഒരേ ഒരു അർത്ഥമേയുള്ളൂ. റിവഞ്ച്! സേഫ്റ്റി പിന്ന് പോലും ശരിക്കും യൂസ് ചെയ്യാൻ അറിയില്ലാത്ത ഞാൻ തോക്ക് ഉപയോഗിക്കാൻ പഠിച്ചു. ഷൂട്ട് ചെയ്യാൻ പഠിച്ചു. തട്ടി രണ്ടല്ല. മൂന്നെണ്ണത്തിനെ. രണ്ടു ഗുണ്ടകളേം. അവമ്മാരുടെ ബോസ്സിനേം …അപ്പഴാ നിന്റെ സ്റ്റോറി കേള്ക്കുന്നെ…പിന്നെ നേരെ ട്രിവാൻഡ്രം ഘോരഖ്പൂർ വണ്ടി പിടിച്ചു. നിന്നെ അന്വേഷിച്ച് ബസ്തറിലെക്ക് വന്നു….”

പഠിക്കുന്ന കാലത്ത് തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു റിയ. കഥകൾ, നാടകങ്ങൾ, കവിതകൾ. അവളെഴുതിയ ഒരു നാടകം കണ്ണൂർ സംഘമിത്രയിലെ സംവിധായകൻ സോമശേഖരന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് സംഘമിത്രയ്ക്ക് വേണ്ടി സംവിധാനം ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് അച്ഛനും അമ്മയും സഹോദരിയുമൊക്കെ കൊല്ലപ്പെടുന്നത്.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025