Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യനെ പ്രണയിച്ചവൾ 4

ആയുധധാരികളായ പോലീസുദ്യോഗസ്ഥൻമാർക്ക് മുമ്പിൽ കൈകളുയർത്തി നിന്ന സംഘത്തിൻറെ മധ്യത്തിൽ നിന്ന ഒരു ചെറുപ്പക്കാരൻറെ നേരെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടി.

കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്റ്റർമാരും നെഞ്ചിടിപ്പോടെ, അദ്‌ഭുതത്തോടെ  യൂസുഫ് അദിനാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

എന്നിട്ട് പരസ്പ്പരം അവിശ്വസനീയതയോടെ നോക്കി.

“ഇയാളോ?”

ഒരു സബ് ഇൻസ്പെക്റ്റർ ചോദിച്ചു.

“ദ സെയിം!”

യൂസുഫ് അദിനാൻ  പറഞ്ഞു.

എല്ലാ കണ്ണുകളും അയാളിൽ കേന്ദ്രീകരിച്ചു.

ഇരുപത്തിയഞ്ചിനടുത്ത് പ്രായം. നീണ്ടു വളർന്ന തലമുടിയും താടിരോമങ്ങളും. സാമാന്യം ഉയരം. ആവശ്യത്തിന്‌   വണ്ണം. ചാരനിറമുള്ള സ്ളാക്ക് ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു. വിടർന്ന പ്രകാശമുള്ള കണ്ണുകളിൽ കത്തുന്ന വികാരമെന്തെന്നു  വിവേചിക്കാൻ പ്രയാസം.

“ഇയാളോ?”

ഒരു കോൺസ്റ്റബിൾ അവിശ്വസനീയതയോടെ ചോദിച്ചു.

“എന്താ ഷിബു സൗന്ദര്യമുള്ളവർക്ക് ആതങ്കവാദിയായാ പുളിക്കുവോ?”

യൂസുഫ് അദിനാൻ കോൺസ്റ്റബിളിനോട് ചോദിച്ചു.

“ബിൻ ലാദനേം ബിന്ദ്രൻവാലയെയും കണ്ടുകണ്ട് ഭീകരൻ എന്നാൽ അങ്ങനെയേ ആകാവൂ, കൊമ്പൻ മീശ വേണം. കക്ഷത്തിനിടയിൽ ഇഷ്ടിക വെച്ച് എയർ വിടാതെ നടക്കുന്നവനാകണം എന്നൊക്കെ ചിന്തിക്കുന്ന കാലമൊക്കെ പോയി എൻറെ ഷിബുവേ. ഇപ്പം എല്ലാത്തിനും മമ്മുട്ടി ലുക്കാ!”

പോലീസുദ്യോഗസ്ഥന്മാരുടെ ഭയം പുച്ഛമായി മാറി.

“ജോയൽ ബെന്നറ്റ്!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025