“നിന്നെ കൊന്നാൽ ഇന്നിവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എങ്ങനെ ലോകം അറിയും? ഞങ്ങളുടെ കമാൻഡർ ജോയൽ ബെന്നറ്റിന്റെ വീരേതിഹാസങ്ങൾ എങ്ങനെ ലോകം അറിയും? അതുകൊണ്ട് ഇറച്ചി തീറ്റക്കാരൻ ഓട്! ഓടെടാ!”
അവൾ കാലുയർത്താൻ തുടങ്ങി.
“അയ്യോ! വേണ്ട! ഞാനോടിക്കോളാ…!”
യൂസുഫ് അദിനാൻ പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി.
ഇടയ്ക്ക് അയാൾ നിലത്തേക്ക് തെന്നി വീഴുന്നത് കണ്ട് അവർ ഉറക്കെ ചിരിച്ചു.
“റിയ,”
ജോയൽ ആദ്യത്തെ പെൺകുട്ടിയോട് പറഞ്ഞു.
“ആ വാൻ ശരിക്ക് ചെക്ക് ചെയ്യ്…പോലീസ് പറഞ്ഞതുപോലെ ശരിക്കും അതിൽ ഏ കെ ഫോർട്ടി സെവൻ തന്നെയാണോ എന്ന് നോക്കൂ ,”
റിയ ചുമലിൽ കിടന്ന കിറ്റ് തുറന്നു.
എക്സ്പ്ലോസീവ് ഡിറ്റക്റ്റർ എടുത്തു.
തന്റെ മുമ്പിൽ നിൽക്കുന്നവരോട് അൽപ്പം കൂടി പിമ്പോട്ടു നീങ്ങുവാൻ ആവശ്യപ്പെട്ടു.
പിന്നെ അതിൻറെ സ്വിച്ച് അമർത്തി.
പച്ച വെളിച്ചം കണ്ടതിൽ സംതൃപ്തിയോടെ അവൾ കൂട്ടത്തിലെ രണ്ടുപേരെ ആംഗ്യത്തിലൂടെ വിളിച്ച് സമീപത്തെ വാനിലേക്ക് കയറി.
അകത്ത് കയറിയ റിയയും കൂട്ടുകാരും അദ്‌ഭുതപ്പെട്ടുപോയി.
നാലഞ്ച് വലിയ മെറ്റാലിക് ബോക്സുകൾ നിറയെ അത്യാധുനികമായ മെഷീൻ തോക്കുകൾ!
“ഇത്രയും!”
അവരിലൊരാൾ ശ്വാസം നിലച്ചുപോകുന്നത് പോലെ ചോദിച്ചു.

Comments are closed.