Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 3

വക്കീൽ കോട്ടിട്ട ഒരുത്തൻ അൻവറിനോട്..

അൻവർ , അവിടെ നിരത്തിയിട്ടിട്ടുള്ള‌ കസേകളിലൊന്നിൽ ഇരുന്നു..

” ഞാൻ അഡ്വക്കേറ്റ് ഗോവിന്ദ് ആചാര്യ. ലീഗൽ അഡ്വൈസറാണു. ഇദ്ധേഹം സുശീൽ ഭായ്.”

വക്കീൽ കോട്ടിട്ടവൻ, തൊട്ടടുത്ത് ഇരുന്നിരുന്ന സിൽക്കിന്റെ ജുമ്പയണിഞ്ഞ മാർവാടിയെ കാണിച്ചുകൊണ്ട് അൻവറിനോട് പറഞ്ഞു..

ആചാര്യ തുടർന്നു..

” ഇരുപത് ഏക്കർ സ്ഥലമാണത്.. പല വ്യ്ക്തികളുടെ പേരിലുള്ള സ്ഥലം. അത് മൊത്തമായി ഞങ്ങളുടെ കമ്പനി വാങ്ങുന്നു.. അവിടെ ഒരു ആയുർവേദ റിസോർട്ട് ആണു പ്ലാൻ… സർക്കാരിന്റെ അനുമതിയൊക്കെ‌ കിട്ടിയതാണു.. വിൽക്കാനും അവർ തയ്യാറാണു..പക്ഷെ പ്രശ്നം മറ്റൊന്നാണു..”

അൻവർ ആകാംഷയോടെ..

“ആ പ്രശ്നം , സ്ഥലം എം എൽ എ യും ലോക്കൽ രാഷ്റ്റ്രീയത്തിൽ ഒരുപാട് സ്വാധീനവും ഉള്ള അൻവറിനെകൊണ്ടെ തീർക്കാൻ പറ്റൂ ..”. അചാര്യ പറഞ്ഞു..

” തന്നെയുമല്ല.. ഞങ്ങളുടെ പാർട്ണർ ആയ ഷൗക്കത്തിന്റെ അളിയനുമാാണല്ലൊ താങ്കൾ..” അയാൾ വീണ്ടും…

“ഉം”. അൻവറൊന്ന് മൂളി..

” എന്താണു പ്രശ്നം”?.. അൻവർ ചോദിച്ചു..

അചാര്യ എല്ലാവരേയും ഒന്ന് നോക്കിയശേഷം ..

“അവിടെത്തെ ലോക്കൽ രാഷ്റ്റ്രീയം. പിന്നെ ചില ഗ്രാമവാസികളും. ”

“ഉം”. അൻവറൊന്ന് മൂളി..

അൻവർ എഴുന്നേറ്റു..

” ഇതിന്റെ ഫുൾ ഡീറ്റൈൽസ് എനിക്ക് വേണം… ഞാൻ നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന്”..

അൻവർ അതും പറഞ്ഞ് പോകാനൊരുങ്ങി..

ഒന്ന് തിരിഞ്ഞ് അൻവർ അവരോട്..

“ആ പിന്നെ, ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് നിങ്ങൾ നിങ്ങടെ രീതിയിൽ ഇടപെടരുത്… ”

അൻവർ അയാളുടെ അടുത്തേക്ക് കുറച്ച്കൂടി നീങിനിന്നുകൊണ്ട്.. തുടർന്നു..

“അല്ല, ഇടപെട്ടാൽ എന്റെ ശത്രുതയും നിങ്ങൾ നേരിടേണ്ടിവരും മനസിലായൊ”..

അയാൾ ഒന്നും മിണ്ടിയില്ല…

അതും പറഞ്ഞ് അൻവർ തിരിഞ്ഞു നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025