Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 3

റൂമിലേക്ക് തിരിച്ച് ചെന്നപ്പോൾ ഉമ്മയും സൂറത്തയും മാത്രമേ ഉള്ളൂ അവിടെ.. ഉമ്മ എന്ത് തീരുമാനിച്ചു എന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചേർന്ന് നിന്ന് ഉമ്മാനോട് പതിയെ ചോദിച്ചു.

“എല്ലാം അറിഞ്ഞിട്ടും ഉമ്മ എന്തിനാ ഈ കടുംകൈക്ക് കൂട്ട് നിൽക്കുന്നത്…”

“നിനക്ക് ഒരു വിചാരം ഉണ്ട് നിനക്ക് സംഭവിച്ചത് ലോകത്തിൽ ആർക്കും ഇത് വരെ സംഭവിക്കാത്തത് ആണ് എന്ന്… ഒരിക്കലും അല്ല… നഷ്ടപെട്ടത് നഷ്ടപെട്ട സ്ഥലത്താണ് തിരയേണ്ടത്… ഒരു പെണ്ണ് തകർത്തത് മറ്റൊരു പെണ്ണിനേ പുതുക്കിപണിയാൻ പറ്റൂ… കഴിഞ്ഞ 25 വർഷം നിനക്ക് വേണ്ടതെല്ലാം ചോദിക്കാതെ തന്നെ കണ്ടറിഞ്ഞ് ചെയ്തിട്ടുണ്ട്.. ഒരു കുറവും വരുത്തിയിട്ടില്ല.. നിന്റെ കൈ കോർത്ത് പിടിക്കാൻ ഒരു ഇണയെ കണ്ടെത്തി തരുമ്പോൾ ഒരു കരുതലും ഇല്ലാതെ എടുത്ത് ചാടും ന്ന് കരുതുന്നുണ്ടോ ന്റെ പൊന്നു മോൻ?? കൂടുതൽ ഒന്നും ആലോചിക്കണ്ട, മനസാലെ നാളത്തെ നിക്കാഹിന് ഒരുങ്ങുക.. ബാക്കി എല്ലാം ഉമ്മ നോക്കിക്കോളാം”

സൂറത്ത നീ ഒന്നും പേടിക്കണ്ട എന്ന രീതിയിൽ തല ചെരിച്ച് കണ്ണ് ചിമ്മി കാണിച്ച് തന്നു.

ശഭാഷ്…… അങ്ങനെ പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളെല്ലാം അണഞ്ഞിരിക്കുകയാണ്… അല്ല വെള്ളമൊഴിച്ച് കൊടുത്തി എന്ന് വേണം പറയാൻ…

സന്തോഷമായി ഗോപിയേട്ടാ…….

ഇനിപ്പോ വേറെ എന്തെങ്കിലും വഴികളുണ്ടോ എന്ന് ആലോചിച്ച് ഇരിക്കുമ്പോളാണ് വല്യുമ്മയെ ചെറിയ മാമനും വലിയ മാമനും താങ്ങി പിടിച്ച് കൊണ്ട് വരുന്നത്. കൊണ്ട് വന്ന് നേരെ കട്ടിലിൽ ഇരുത്തി. ഇത് അറിഞ്ഞിട്ടാകണം റുബീനയുടെ വല്യുമ്മയും മുറിയിലേക്ക് വന്നു. രണ്ട് വല്യുമ്മമാരും കട്ട ദോസ്തുക്കളാണ്. രണ്ട് വല്യുമ്മമാരും അടുത്തടുത്തായി ഇരുന്നു.

വല്യുമ്മ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്. കട്ടിലിൽ ഇരുന്ന ഉടനെ എന്നെ അടുത്തേക്ക് വിളിച്ചു. അടുത്ത് പോയി മുട്ട് കുത്തി നിന്നപ്പോൾ ചുക്കിചുളിഞ്ഞ തൊലിയോട് കൂടിയ കൈകൾ എന്റെ തലയിലും മുഖത്തും ആകെ പരതി നടന്നു. തല ചേർത്ത് പിടിച്ച് പുഞ്ചിരി തൂകിയ ചുണ്ടുകളാലെ കിട്ടി എനിക്ക് ഒരു ചുടു ചുംബനം…. നെറ്റിയിൽ. ഇരു കവിളുകളിലും, താടിയിലും, മുഖത്താകമാനം ചുംബനങ്ങൾ കൊണ്ട് മൂടി. 

“ന്റെ കുട്ടി എന്ത് തീരുമാനിച്ചു.. “

വല്യുമ്മ ചരിച്ച് കൊണ്ട് ചോദിച്ചു

ഇല്ല… എന്നെ കൊണ്ട് ആവില്ല…

ഞാൻ എതിർത്ത് പറഞ്ഞാൽ ഈ ചിരി ഇപ്പോൾ മായും…

ആ ചിരി, ആ സന്തോഷം മായാതിരിക്കാൻ എന്ത് ചെയ്യാനും തയ്യാറാണ് ഞാൻ.. എന്റെ ജീവിതം ഈ കാൽക്കൽ വെക്കാൻ റെഡിയാണ് ഞാൻ…

“ എനിക്ക് സമ്മതമാണ് വല്യുമ്മ” 

ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025