Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31

സമയം ഏട്ടാവുന്നതിന് മുൻപ് തന്നെ അവരുടെ ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു. ബ്രേക്ക്‌ ഫാസ്റ്റ് ഇനി പുറത്ത് നിന്ന് കഴിക്കാം എന്ന് സ്വാതിയാണ് അൻഷുലിനോട് പറഞ്ഞത്. അവർ ഫ്ലാറ്റ് പൂട്ടിയിറങ്ങി. സ്വാതി അൻഷുലിന്റെ വീൽ ചെയർ തള്ളി അവർ താഴെയെത്തിയപ്പോഴേക്കും ടാക്സി വന്നിരുന്നു. ഒരു ഇന്നോവ ആയിരുന്നു അത്.സ്വാതിയും കുഞ്ഞും ജയരാജും നടുവിലെ സീറ്റിൽ ഇരുന്നു. സോണിയമോൾ മുൻപിൽ ഇരുന്നു. ലഗേജ് എല്ലാം പിറകിൽ വച്ച് അവർ യാത്ര തുടർന്നു. പോകുന്ന വഴിക്ക് അവർ ഒരു റെസ്റ്റോറന്റിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു യാത്ര തുടർന്നു.

അവരുടെ യാത്ര ആരംഭിച്ചിട്ട് ഒരുപാട് നേരമായിരുന്നു. പെട്ടെന്ന് അവരുടെ വണ്ടി ഒരു ഘട്ടറിൽ ചാടിയപ്പോൾ അതുവരെ ഉറങ്ങി കിടന്ന അൻഷുൽ ഞെട്ടി എഴുന്നേറ്റു. വച്ചിലേക്ക് നോക്കിയപ്പോൾ സമയം രണ്ട് മണി. സ്വാതി അപ്പോൾ കുഞ്ഞിനെ മടിയിൽ കിടത്തി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. അൻഷുൽ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു അത് വരെ.. അവൻ ഡ്രൈവറോട് ചോദിച്ചു.

” അയ്യപ്പേട്ടാ നമ്മൾ എവിടെ എത്തി.. ”
” നമ്മൾ സിറ്റി ബോർഡർ കഴിഞ്ഞു സാർ.. ”

അൻഷുൽ “ഉം ” എന്ന് മൂളിക്കൊണ്ട് തന്റെ ഫോൺ ഓൺ ചെയ്തു. ഓൺ ചെയ്തപ്പോഴേക്കും സലീം അതിലേക്ക് വിളിച്ചു. അവന്റെ കാൾ കണ്ടപ്പോഴെ അൻഷുലിന്റെ കൈ വിറച്ചു. ഇനി അഥവാ ജയരാജേട്ടനെങ്ങാനും അറിഞ്ഞിരിക്കുമോ എന്നാണ് അവന്റെ പേടി…

” ഹലോ സലീം.. ”

“ഹലോ അൻഷുൽ.. ഒരു ബാഡ് ന്യൂസ്‌ ഉണ്ട്. നമ്മുടെ ജയരാജേട്ടന്റെ കാർ ഇന്ന് ഹിൽ ടോപ്പിൽ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു.. ജയരാജേട്ടൻ നമ്മെ വിട്ട് പോയി അൻഷുൽ..”

സലീം ഒറ്റ വാക്കിൽ അത് പറഞ്ഞു തീർത്തു. അൻഷുൽ അത് കേട്ടതും ആകെ അന്താളിച്ച് ഇരുന്നു പോയി. അവന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു. അവൻ സ്വാതിയെ നോക്കി അവൾ അപ്പോഴും പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളോട് അത് പറയാൻ ധൈര്യം കുറവായിരുന്നു. എന്നിരുന്നാലും അവൾ അറിയണം എന്ന് ഉള്ളത് കൊണ്ട് അൻഷുൽ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

” സ്വാതി.. നമ്മുടെ ജയരാജേട്ടന് ഇന്ന് ഒരു ആക്‌സിഡന്റ് പറ്റി. അദ്ദേഹം നമ്മെ വിട്ട് പോയി സ്വാതി.. ”

ഒരു പൊട്ടിക്കരച്ചിലാണ് അൻഷുൽ അവിടെ പ്രതീക്ഷിച്ചത്, പക്ഷെ സ്വാതി കരഞ്ഞില്ല, സങ്കടപ്പെട്ടില്ല അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്ന് കിടന്നു. അവൾ അവനോട് ഒന്നും പറഞ്ഞില്ല. അൻഷുലിന് അവളുടെ ആ പ്രവർത്തി ഒരു അത്ഭുദമായാണ് തോന്നിയത്. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. അൻഷുലിന്റെ ആ തോളിൽ ചാഞ്ഞു കിടന്ന് സ്വാതി പുറത്തേ വിദൂരതയിലേക്ക് നോക്കി മനസ്സിൽ സ്വയം പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025