” ഇല്ല ജയരാജേട്ടാ.. ഈ ലോകത്ത് നിങ്ങളെ പോലെ എന്നെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല. പക്ഷെ എന്നിലെ അമ്മയെയും നിങ്ങളുടെ സ്നേഹത്തെയും തൂക്കി നോക്കിയപ്പോൾ നിങ്ങളെ എനിക്ക് മനഃപൂർവം ഒഴിവാക്കേണ്ടി വന്നു.. ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ നിങ്ങളുടെ മാത്രമാകും..
ഇന്ന് ഞാൻ നിങ്ങളെ ഊട്ടിയത് നിങ്ങളെ കൊല്ലാനുള്ള മയക്കുമരുന്നായിരുന്നു. ഒരു പക്ഷെ നിങ്ങൾ ജീവനോടെ ഉണ്ടെങ്കിൽ നിങ്ങൾ എന്നെ തേടി വരും എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് എനിക്ക് ഈ ക്രൂരത ചെയ്യേണ്ടി വന്നത്. മാപ്പ്…എല്ലാത്തിനും മാപ്പ്.. ”
സ്വാതിയുടെ ഉള്ളിലെ സങ്കടക്കടൽ അവളുടെ കണ്ണിൽ നിന്നും ധാരയായി ഒഴുകി കൊണ്ടിരുന്നു….
നന്ദി……
(കടപ്പാട്: ടോണി ബ്രോ)
“
