“എന്താ?? എന്ത് വേണം ?”
“ ഞാൻ… എന്നെ അറിയില്ലേ? അപ്പുറത്തെ വീട്ടിലെ സതീശന്റെ ഭാര്യയാ. കണ്ണന് ഓർമ്മ കാണും.. മായ… പണ്ട് കുറച്ച് ദിവസം ഇയാളവിടെ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ട്.”
അവനത് സത്യമാണോന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കള്ളിന്റെ വീര്യത്തിൽ മുഖം വ്യക്തമാകുന്നില്ല. കണ്ണ് ഒന്നൂടെ തിരുമ്മി നോക്കി. അതെ… മായേച്ചി. പണ്ടത്തെ തന്റെ കളിക്കൂട്ടുകാരി.
