Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

എല്ലാം സംസാരിച്ചു നാളെ അച്ഛൻ വരുമ്പോൾ വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു.

അമ്മയും ആയിട്ടുള്ള സംസാരം എന്റെ കണ്ണുകളെ ഈറൻ ആക്കി.

“ഡാ നീ പോയി ഫ്രഷ് ആവു, ഇങ്ങനെ ഇരിക്കാതെ, “

ഫോൺ വിളിച്ചു കഴിഞ്ഞപ്പോൾ ഉള്ള എന്റെ ഇരുപ്പ് കണ്ടു അവൻ പറഞ്ഞു.

“കീർത്തി ഇവന് റൂം കാണിച്ചു കൊടുക്ക് “

എന്റെ കഥകൾ കേട്ട് ഒരു പ്രത്യേക അവസ്ഥയിൽ ഇരിക്കുന്ന കീർത്തി യോട് അമൽ പറഞ്ഞു.

“നീ ഇനി ഇന്ന് റൂമിൽ ഒന്നും പോകണ്ട ഇവിടെ നിന്നാൽ മതി “

അമൽ എന്നോട് പറഞ്ഞു.

“ഉം, “

ഞാൻ ചെറുതായി അതിനു മൂളി.

“എഴുനേറ്റു വാ എന്ന അർത്ഥത്തിൽ കീർത്തി എന്നെ നോക്കി, “

“നീ ചെല്ല് “

എന്നു അവൻ പറഞ്ഞു.

അതൊരു ത്രീ ബെഡ്‌റൂം ഫ്ലാറ്റ് ആയിരുന്നു, ഒരെണ്ണം അമലും സ്വപ്നയുംയൂസ് ചെയുന്നു , ഒരെണ്ണം കീർത്തി യൂസ് ചെയുന്നു , എനിക്ക് കീർത്തി അവളുടെ മുറി ആണു കാണിച്ചു തന്നത്.

“അജി ഏട്ടൻ കുളിച്ചു ഫ്രഷ് ആയിക്കൊള്ളൂ,തോർത്ത്‌ ബാത്‌റൂമിൽ ഉണ്ട് ,”

അവൾ പറഞ്ഞു.

“കീർത്തി ഞാൻ മാറാൻ ഒന്നും.. “

ഞാൻ അതു പറയാൻ വന്നപ്പോഴേക്കും അവൾ.

“അജിയേട്ടൻ കുളിച്ചോളു മാറാൻ ഉള്ളത് ഞാൻ എടുത്തു വെക്കാം “

അവളുടെ സംസാരം ഓക്കേ മാറി പോയിരിക്കുന്നു എന്നെ അവൾ ഒരു ബന്ധു ആയി കണ്ടുതുടങ്ങിയിരിക്കുന്നു.

“ഇതു കീർത്തിയുടെ റൂം ആണല്ലേ. “

നല്ല വൃത്തിയായി അടക്കി ഒതുക്കി വെച്ചിരിക്കുന്ന റൂം കണ്ടുകൊണ്ട് ഞാൻ അവളോട്‌ ചോദിച്ചു.

“അതെ, ഗസ്റ്റ് റൂം പൊടി പിടിച്ചു കിടക്കുകയാണു ഏട്ടൻ കുളിച്ചിട്ടു വരുമ്പോഴേക്കും ഞാൻ ക്ലീൻ ചെയ്തു റെഡി ആകാം “

അവൾ പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025