Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

” ഇവിടെ വാടീ … ” മഹി അവളെ ബലമായി പിടിച്ചു തന്നിലേക്ക് ചേർത്തു ഗ്ലാസിൽ പാതിയോളം ഉണ്ടായിരുന്ന ജ്യൂസ് അവളുടെ ചുണ്ടിൽ മുട്ടിച്ചു .

” മൊത്തം കുടിച്ചു തീർത്തേക്കരുത് .. വായിലിച്ചിരി വെച്ചാൽ മതി … നിന്റെ വായീന്ന് കുടിക്കുമ്പോഴാ ഈ ജ്യൂസിന് ഇരട്ടിമധുരം ”

ചെവിയിൽ മഹീയങ്ങനെ പറഞ്ഞതും മാധവി അവനെ കണ്ണുയർത്തി നോക്കി . കണ്ണിലടിഞ്ഞ കണ്ണീർ തുള്ളിയവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു .

”ഉണ്ടക്കണ്ണി .. കരയുന്നോ ? ”

മാധവിയവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു പരാജയമടഞ്ഞു .

”’ മാധവിയമ്മേ എന്ന് ഞാൻ വിളിച്ചത് പശ്ചാത്താപം കൊണ്ടാണ് . ഞാനിപ്പോ ചെയ്തത് ഓർത്തല്ല .. കഴിഞ്ഞ ദിവസം നിന്നെങ്ങനെയൊക്കെ ചെയ്‌തതോർത്ത് .. അല്പം സ്നേഹം പങ്കുവെച്ചാൽ തീരുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളൂ .കാവേരിയുടെ ഭാഗത്തും തെറ്റുണ്ട് . നിന്നെ മനസ്സിലാക്കാൻ അവളും ശ്രമിച്ചില്ല . കെട്ടിക്കേറി വരുന്ന പെണ്ണിനോട് പെരുമാറുന്ന രീതിയിൽ അവളും മനസ് മടുത്തിട്ടുണ്ടാകും . എടി .. വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണ് . സ്നേഹം ആണെങ്കിലും ദേഷ്യമാണെങ്കിലും അതിനി വെറുപ്പ് ആണെങ്കിലും . എന്തിനുമേതിനുമൊരു പരിധി വേണമെന്ന് മാത്രം . ഒന്നും അവസാനിച്ചിട്ടില്ല . ഇവിടെ തുടങ്ങുന്നേയുള്ളൂ ജീവിതം . ”’

”എന്നെ വെറുക്കരുത് … ” മാധവി അവന്റെ കയ്യിൽ ഇരുകൈകളാലും പിടിച്ചു .

” എന്തിന് ? എന്റെ വീട്ടിലുമൊരാളുണ്ട് . ഇതേപോലെ ജീവിതം നഷ്ടപ്പെട്ടയാൾ . അവിടെപക്ഷെ കാവേരിയും ഞാനും മനസ് പങ്കിടാൻ ഉണ്ടായിരുന്നു . സ്നേഹത്തോടെ ഒന്ന് കേൾക്കാൻ , സംസാരിച്ചാൽ രജീഷും .. അല്ല അളിയനും ഒരുപക്ഷെ സന്തോഷമായേക്കും .. അറ്റുപോയ കണ്ണി കൂട്ടിച്ചേർക്കാമെന്നൊന്നും ഞാൻ പറയുന്നില്ല . കാരണം അത് എന്റെ ചേച്ചിയുടെ തീരുമാനമാണ് . ഒന്നിനുമിനി ഞങ്ങൾ നിർബന്ധിക്കില്ല .. ഒരു കാര്യം മാത്രം പറയാം . ആ ബന്ധം ഇനിയെങ്ങനെയുമാകട്ടെ … നീ ഇടക്ക് വീട്ടിലേക്ക് വിളിക്കണം ..അമ്മയുണ്ട് ..സംസാരിക്കണം . ഇവിടെ മടുക്കുമ്പോൾ അവിടെ താമസിക്കാം .. എത്ര ദിവസം വേണേലും … ഞാനീ പറയുന്നത് നിന്റെ ശരീരം മോഹിച്ചിട്ടല്ല … ഒറ്റപ്പെടലിന്റെ വേദന ഞാനും അനുഭവിച്ചിട്ടുണ്ട് .. കണ്ടറിഞ്ഞിട്ടുണ്ട് … അതുകൊണ്ടാണ് ”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025