Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

വാതിൽ തുറന്ന മഞ്ജിമ കണ്ടത് ചെറിയ വീട്ടിലെ ചെറിയ ഹാളിൽ നിറഞ്ഞു ഇരിക്കുന്ന തന്റെ കുടുംബക്കാരെ ആണ്.. അച്ഛൻ മാത്രം പുറത്തു ഇരിപ്പുണ്ട് ബീഡിയും വലിച്ചു കൊണ്ട്..

ഒരു കുലുക്കവും കൂടാതെ തന്റെ കുടുംബക്കാരുടെ ഇടയിൽ ചെന്നു ഒന്ന് നെടു വീർപ്പു ഇട്ട് മഞ്ജിമ പറഞ്ഞു : ക്ഷമിക്കാൻ, സഹിക്കാൻ കഴിയുന്നതിന്റെ പരമാവധി ക്ഷമിച്ചു. ഇനി പറ്റില്ല. ആരും ഒന്നും പറഞ്ഞു എന്റെ അടുത്ത് വരണ്ട. മഞ്ജിമ തന്റെ അമ്മക്ക് നേരെ തിരിഞ്ഞു പറഞ്ഞു : എന്റെ കാര്യത്തിന് വേണ്ടി ആണ് ഇവരൊക്കെ വന്നത് എങ്കിൽ, ഇപ്പോൾ തന്നെ ഇവരെ ഒക്കെ പറഞ്ഞു വിട്ടേക്കണം. എനിക്ക് പറയാനും സംസാരിക്കാനും ഉള്ളത് അമ്മയോടും അച്ഛനോടും മാത്രം ആണ്. ഇത്രയും പറഞ്ഞു മഞ്ജിമ തിരിഞ്ഞു നടന്നു തന്റെ റൂമിലേക്ക്‌, ഉറക്കത്തിൽ ആയിരുന്ന മോൾ അപ്സരയെ ഉണർത്തി വീടിനു പുറത്തുള്ള ബാത്‌റൂമിലേക്ക് നടന്നു….

കുളിയും പ്രഭാത കൃത്യങ്ങളും കഴിഞ്ഞു ഡ്രസ്സ്‌ മാറി മഞ്ജിമ തിരിച്ചു വന്നപ്പോൾ, പറഞ്ഞപോലെ തന്നെ അച്ഛനും അമ്മയും പെങ്ങളും ഒഴിച്ച് ആരും ഉണ്ടായിരുന്നില്ല വീട്ടിൽ..

മഞ്ജിമ അപ്സരയെ റൂമിൽ ഇരുത്തി, ഹാളിൽ എത്തി. അമ്മയുടെ ഫോൺ എടുത്തു നോക്കി. സരസ്വതി അമ്മ എന്ന നമ്പറുമായി അര മണിക്കൂർ അധികം സംസാരിച്ചിട്ടുണ്ട് രാവിലെ തന്നെ തന്റെ അമ്മ. ഫോൺ താഴെ വച്ചു, മഞ്ജിമ തന്റെ ഫോൺ എടുത്തു നീട്ടി ഗാലറി തുറന്നു തന്റെ പെങ്ങൾക്ക് കൊടുത്തു പറഞ്ഞു : ഈ ഫോൾഡറിൽ ഉള്ളത് എല്ലാം നിങ്ങൾ കേൾക്കേം വേണം, കാണുകയും വേണം. ഞാൻ അപ്പോഴേക്കും അപ്സരക്ക് ഭക്ഷണം കൊടുത്തു വരാം. അപ്സരയെ അടുക്കള പുറത്തു ഇരുത്തി കൊഞ്ചിച്ചു പതിയെ ഭക്ഷണം കൊടുത്തു കഴിഞ്ഞു പതിയെ സമയം എടുത്തു മഞ്ജിമ തിരിച്ചു ഹാളിൽ എത്തി.

മഞ്ജിമ ഹാളിൽ കണ്ടത് തേങ്ങി തേങ്ങി കരയുന്ന തന്റെ അമ്മയെയും പെങ്ങളെയും ആണ്. അച്ഛൻ വീടിനു പുറത്തു എങ്ങോട്ടോ നോക്കി പുകച്ചു നിന്ന നിൽപ്പിൽ നിൽക്കുന്നതാണ്. സ്വന്തം മകളുടെ കഷ്ടപ്പാട്, ഭർതൃ വീട്ടുകാരുടെ കുത്തി നോവിക്കൽ, ഭർത്താവിന്റെ പീഡനം എല്ലാം മഞ്ജിമ ഫോണിൽ ഇത്രയും ദിവസം ഒപ്പിയെടുത്തത് മുഴുവപ്പിക്കാൻ ആയില്ല ആ വീട്ടിലുള്ളവർക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025