പറ്റില്ല… ഇനി… വീണ മാത്രം മതി എന്റെ ജീവിതത്തിൽ… അവൾ മാത്രം… !!!!!
“”””വേണ്ടിത്ത… ഞാൻ…ഞാൻ… ഇനി എന്നെ ഒന്നിനും പ്രതീക്ഷിക്കരുത്… !!!””””
ഞാൻ അവരെ നോക്കി പറഞ്ഞുകൊണ്ട് ഫ്ലാറ്റിലേക്ക് നടന്നു.
ഡോർ തുറന്നു അകത്ത് കയറിയ ഞാൻ പൊട്ടികരഞ്ഞു പോയി… എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ വീണയെ ഞാൻ… ഇത്രയും നാളും… ഇനിയുള്ള എന്റെ ജീവിതം അവൾക്ക് മാത്രം അവകാശപ്പെട്ടണത്….
പെട്ടന്ന് കോളിങ് ബെല്ലിൽ ശബ്ദിച്ചു…
ഞാൻ മിഴികൾ തുടച്ചുകൊണ്ട് പോയി ഡോർ തുറന്നു… വീണയായിരുന്നു.
“”””എന്താ… കുഞ്ഞാ… പെട്ടന്ന് ഇങ്ങോട്ട് പൊന്നേ …അതും പറയാതെ….??? “”””
അവൾ ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി.
“”””ഏയ്… ഒന്നുല്ല… “”””
“”””ദേ കൊറേനേരായി… ഇങ്ങനെ ഒന്നുല്ലന്ന് പറയാൻ തൊടങ്ങിയിട്ട്…. കാര്യം പറ… സഞ്ജു “””””
അവൾ എന്നെ നോക്കി ഗൗരവത്തോടെ ചോദിച്ചു.
“””””ഒന്നുല്ല… വീണുട്ടി…. ഞാ…ൻ “”””
ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ ഇടക്ക് കയറി ചോദിച്ചു.
“”””കുഞ്ഞൻ കരഞ്ഞോ….??? “”””
