മനസ്സിൽ ഒന്നു പ്രാർത്ഥിച്ചിട്ട് ലുങ്കി മടക്കിക്കുത്തി അവൻ മുറി തുറന്ന് ഹോളിലേക്കിറങ്ങി. ഹോളിൽ ആരുമുണ്ടായിരുന്നില്ല. അടുക്കളയിൽ സംസാരം കേൾക്കുന്നുണ്ട്. അവൻ അവിടേക്ക് നടന്നുചെന്നു. ചേച്ചി സവോള അരിയുന്നു. സാറാകട്ടെ, ആട്ട കുഴക്കുകയാണ്.
“ആഹാ …കുളിയൊക്കെ കഴിഞ്ഞ് കുട്ടപ്പനായി ഇറങ്ങിയോ…?? വാടാ വേഗം വാ… ഈ മാവൊന്നു കുഴക്ക്. എനിക്ക് അത്യാവശ്യമായി ഒന്നുരണ്ട് മെയിൽ ചെയ്യാനുണ്ട്. ഗൾഫിലെ ലാലു ഗ്രൂപ്പിന് വേണ്ടി നമ്മൾ ചെയ്യുന്ന ഷോപ്പിംഗ് മാളിന്റെ പണി ഏതാണ്ട് പാതിയിലെത്തി നിൽക്കുകയാണല്ലോ. അതു സംബന്ധിച്ച് ചില സംശയങ്ങൾ അവർ ചോദിച്ചിരുന്നു. അതിനു മറുപടി ഫോണിൽ പറഞ്ഞാൽ ശരിയാവില്ല. അതിന്റെ എലിവേഷനിൽ ചേർത്ത ആ പുതിയ കട്ടിംഗ് ഉൾപ്പടെയുള്ള പ്ലാൻ അറ്റാച്ച് ചെയ്ത് വിശദമായ ഒരു മറുപടി, മെയിൽ ചെയ്താൽ അവർക്ക് ക്ലാരിറ്റി കിട്ടും. അതുകൊണ്ട് ഈ പണി നീയൊന്നേറ്റെടുക്ക്…”
മേനോൻ കൈ കഴുകിയിട്ട് അവിടെ നിന്നും മുങ്ങി. റഫീക്ക് മാവ് കുഴക്കാൻ തുടങ്ങി. സവോള അരിയുന്നതിനിടയിൽ ശാലു അവനെയൊന്നു നോക്കി. കടും നീല നിറത്തിലുള്ള അവന്റെ ടീഷർട്ട് അവന്റെ വെളുത്ത ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ആദ്യമായാണ് അവന്റെ കൈത്തണ്ടകളും കാൽ വണ്ണകളും അവൾ കാണുന്നത്. ഫുൾ സ്ലീവ് ഷർട്ട് ,റിസ്റ്റിൽ ബട്ടണിട്ട് , ജീൻസോ പാന്റ്സോ ധരിച്ചേ മുൻപവനെ കണ്ടിട്ടുള്ളൂ. ഈയൊരു രീതിയിൽ ആദ്യമായാണ്.
വെളുത്ത കൈത്തണ്ടകളിൽ വളർന്നു നിൽക്കുന്ന കറുത്ത രോമങ്ങൾ. നെഞ്ചിലും പുറത്തും കൈകാലുകളിലും രോമങ്ങളുള്ള പുരുഷശരീരം എന്നും അവളുടെ ഭ്രാന്തൻ സ്വപ്നങ്ങളുടെ ഭാഗമായിരുന്നു . അങ്ങനെയൊരു പുരുഷനെയായിരിക്കണം തനിക്ക് ഭർത്താവായി ലഭിക്കാനെന്ന് അവൾ ഒരുപാടാഗ്രഹിച്ചിരുന്നു. പക്ഷേ അവൾക്ക് ലഭിച്ച ഭർത്താവ് മേനോനാകട്ടെ സൽമാൻ ഖാനെപ്പോലെ ശരീരത്തിൽ ഒറ്റ രോമങ്ങളും ഇല്ലാത്തയാളും.
