Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

“സ്‌മോക്ക് ചെയ്യാറുണ്ടോ?” വൈഗ ഒന്നു ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.

“ഇല്ല വല്ലപ്പോഴും!”

“അജിത് ….അ….ഭാമ…”

“വേണ്ട, അവളായിട്ട് തുടങ്ങിയത് അവളായിട്ട് തന്നെ അവസാനിപ്പിച്ചു. ഇനിയിതിൽ നിങ്ങൾക്കൊന്നും ചെയ്യാനില്ല!!!” വൈഗയെ സംസാരിക്കാൻ മുഴുമിക്കാതെ അജിത് പറഞ്ഞു.

“എനിക്ക് സമ്മതമാണ്, ഞാനന്ന് അങ്ങനെ പറഞ്ഞതിൽ അജിത്തിനെ വേദനിപ്പിച്ചെങ്കിൽ….സോറി!!!” വൈഗയുടെ മുഖത്ത് ഞെട്ടലായിരുന്നു. പക്ഷെയവൾ അത് കാണിക്കാതെ ബലം പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു. അജിത്തിനെപ്പോഴും വിശ്വസിക്കാനാവുമായിരുന്നില്ല. അവന്റെ കയ്യിലെ കത്തിക്കാതെ വെച്ചിരുന്ന സിഗരറ്റു നിലത്തേക്ക് വീണു. അവന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നും കാണാതായപ്പോൾ വൈഗ ഒരു പടികൂടി താഴെയിറങ്ങി. മനസുകൊണ്ട് അവൾ കീഴടങ്ങിയിരുന്നു.

“പ്ലീസ്…അതെല്ലാം മറക്കണം!”

“ഞാനത് മറന്നിട്ടൊന്നുമില്ല! എന്നോട് നിനക്കാരുമില്ലേ എന്നൊന്നും ഇതുവരെയാരും ചോദിച്ചിട്ടില്ല!”

“ശെരി മറക്കാൻ ഞ്ഞാനെന്താ ചെയ്യണ്ടേ…”

“ഒന്നും ചെയ്യണ്ട!!” അജിത് തിരികെ നടക്കാൻ തുടങ്ങിയതും വൈഗ അവന്റെ കൈപിടിച്ചു. ഫ്ലാറ്റിന്റെ മുകളിലെ ബാൽക്കണിയിൽ നിന്നും അജിത്തിന്റെ റൂം മേറ്റ് എല്ലാരും അത് കണ്ടു മൂക്കത്തു വിരൽവെച്ചുപോയി.

“മര്യാദക്ക് എന്റെ മോളെ കെട്ടിക്കോ!!!” അതുവരെ ബലം പിടിച്ചു നിന്നിരുന്ന അജിത്തിന്റെ മുഖത്തു ചിരി വിടർന്നതും, വൈഗയും ഒപ്പം ചിരിച്ചു.

“പോട്ടെ! ഓഫീസിൽ ഇച്ചിരി പണിയുണ്ട്, അജിത് ഇന്ന് ലീവാണോ…”

“ഉച്ചയ്ക്ക് ശേഷം!”

വൈഗയുടെ മനസ്സിൽ അജിത്തിനൊരു ഹീറോ പരിവേഷം കിട്ടാൻ ആ സീൻ ഉപകരിച്ചു എന്ന് പറയുന്നതാവും ശെരി. വിവാഹത്തിന് സമ്മതിച്ചു എന്ന് പറയുമ്പോ മുഖത്തു ഒരു കൂസലുമില്ലാതെ നിൽക്കുന്നത് ഓർത്തതും കാറോടിക്കുമ്പോ വൈഗയ്ക്ക് വീണ്ടും ചിരി വന്നു. അജിത്തിന്റെ മനസിലും വൈഗ അഡ്വക്കേറ്റ് ആയതുകൊണ്ട് തന്നോട് എങ്ങനെ സംസാരിച്ചാൽ കാര്യം നടക്കുമെന്ന് നല്ലപോലെ അറിയാമെന്നു അവനും ഓർത്തു. ഫ്ലാറ്റിൽ എത്തിയ അവനെ ഫ്രെണ്ട്സ് എല്ലാരും കൂടെ എടുത്തു പൊക്കി.

അജിത് ഭാമയെ വിളിച്ചു പറഞ്ഞപ്പോഴും അവൾക്ക് വിശ്വസിക്കാനായില്ല. അത്ര പെട്ടന്ന് അമ്മ അങ്ങനെ സമ്മതിക്കുമെന്നു അവൾ സ്വപ്നേപി വിചാരിച്ചിരുന്നില്ല.

ആ രാത്രി ഭാമയും വൈഗയും കൂടെ ഒന്നിച്ചു കെട്ടിപിടിച്ചു കിടക്കുമ്പോ രണ്ടാൾക്കും ഉള്ളിലെ സ്നേഹം ഒരുപടി കൂടിയപോലെ തോന്നി. അധികം വൈകാതെ ആ വീടിന്റെ മുറ്റത്ത് പടു കൂറ്റൻ കല്യാണ പന്തലുയർന്നു. വാദ്യഘോഷ മേളത്തിന്റെ അകമ്പടിയിടെ മംഗളമായി വിവാഹം നടക്കുകയും ചെയ്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025