Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

ചതിയിലൂടെയുള്ള വേഴ്ച ഒരു രോഗമായി മാറിയതുമൂലം. അതുമല്ലെങ്കില്‍ തന്നെക്കാള്‍ സൌന്ദര്യമുള്ള ഇണയോട് ചിലര്‍ക്ക് തോന്നുന്ന അപകര്‍ഷതാബോധവുമാകാം. അങ്ങനെ ചില ലൈംഗികരോഗികളുടെ വിചിത്രമായ മാനസികതലമാണ് അവന്റെ പരാജയത്തിനു പിന്നിലെന്ന് ഞാന്‍ മനസിലാക്കി. സുന്ദരിയായ ഭാര്യയുടെ ഒപ്പമുള്ള സ്വാഭാവിക സുഖാസ്വാദനം ആ മാനസിക വൈകല്യം മൂലം അവന് അപ്രാപ്യമായി മാറുകയായിരുന്നു.
ആ രണ്ടു മാസത്തെ അവധിക്കാലത്ത്‌ അവന് കടുത്ത ആഘാതം സമ്മാനിച്ചുകൊണ്ട് എന്റെ പൂര്‍വ്വഭാര്യ വീണ്ടും വിവാഹിതയായി. വിവാഹിതയാകുക മാത്രമല്ല, അവള്‍ വിദേശത്തേക്ക് പോകുകയും ചെയ്തു. അതോടെ അവളിലുള്ള അവന്റെ അശ്വമേധത്തിനു തിരശ്ശീല വീണു. അവളുടെ വേര്‍പാട് അവനെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കണം. ഒരു രാത്രി ഞാന്‍ അവനോടു സംസാരിക്കാനെന്നപോലെ വിളിച്ചു. സ്റ്റെഫിയാണ് ഫോണെടുത്തത്.
“ബോധംകെട്ട് ഉറങ്ങുന്നു..ഒടുക്കത്തെ കുടിയാ” വളരെ പതിഞ്ഞ സ്വരത്തിലാണ് അവളതു പറഞ്ഞത്.
എന്റെ ഉള്ളിലെ മൃഗം ഉന്മാദിയെപ്പോലെ അലറി. ഹും, ഞാന്‍ കരുതിയതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. അവന്‍ മാനസികമായ ആഘാതത്തിലാണ്. അതിസുന്ദരിയായ ഭാര്യയെ തൃപ്തയാക്കാന്‍ സാധിക്കാത്തതിന്റെ വിഷമം ഒരിടത്ത്; രഹസ്യകാമുകി പോയതിന്റെ കൊടിയ നിരാശ മറുഭാഗത്ത്.
“ഇങ്ങനെ പോയാ ഞങ്ങക്ക് കുട്ടികള്‍ ഉണ്ടാകുമോന്ന് തന്നെ ആര്‍ക്കറിയാം” അവന്‍ തിരികെപ്പോയശേഷം ഒരു ദിവസം പകല്‍ ഫോണ്‍ ചെയ്തപ്പോള്‍ തമാശ രൂപേണ അവള്‍ പറഞ്ഞു.
“അതെന്താ..ഫാമിലി പ്ലാനിംഗ് ആണോടീ”
“ഹും..വല്ലോം നടന്നിട്ട് വേണ്ടേ പ്ലാന്‍ ചെയ്യാന്‍..” സ്റ്റെഫി ചിരിച്ചു. ഞാനും.
അന്നുരാത്രി സമാധാനമില്ലാതെ വീണ്ടും അവളെ ഞാന്‍ വിളിച്ചു.
“പകല്‍ നീ പറഞ്ഞതെനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല..സത്യമാണോ മോളെ?” അവളുടെ മധുരമൂറുന്ന നാവില്‍ നിന്നും എനിക്കത് വീണ്ടും വീണ്ടും കേള്‍ക്കാനുള്ള ആര്‍ത്തിയോടെ ഞാന്‍ ചോദിച്ചു.
“സത്യമാണ് ചേട്ടാ..എന്റെ അമ്മയാണെ”
ഉള്ളില്‍ നുരഞ്ഞുപൊന്തിയ സന്തോഷത്തിന്റെ ചെറിയ സൂചന പോലും പുറത്തേക്ക് വരാതിരിക്കാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു ഞാന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025