Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും വസന്തകാലം

” വാ പോകാം ” മേരിയുടെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത് , എല്ലാവരും കൂടി വീട് പൂട്ടിയിറങ്ങി

‘ മേരിയാന്റി എങ്ങനാ വന്നെ ?” മേരിയുടെ കാര്‍ കാണുന്നില്ലാതത് കൊണ്ടവന്‍ ചോദിച്ചു

” പാര്‍ട്ടിക്ക് പോകുമ്പോ ആരേലും കാര്‍ എടുക്കുവോടാ .. എന്നെ നിങ്ങള്‍ ഡ്രോപ്പ് ചെയ്താ മതി ” മേരിയത് പറഞ്ഞോണ്ട് ജോജിയുടെ കാറിന്‍റെ ഡോര്‍ തുറന്ന് പിള്ളേരെ കേറ്റി, എന്നിട്ട് അവരും കേറി . അച്ചുവിന് മുന്നില്‍ കേറാതിരിക്കാന്‍ പറ്റിയില്ല … അവള്‍ പുറകില്‍ നിന്ന് ഡോറില്‍ പിടിച്ചെങ്കിലും മേരി സമ്മതിച്ചില്ല

ജോജിയുടെ ഒപ്പം മുന്നില്‍ ഇരുന്നു അച്ചു വെളിയിലേക്ക് നോക്കി തന്നെയിരുന്നു … ജോജി സീറ്റിനു താഴെ കാണുന്ന വെളുത്തുരുണ്ട കണംകാലുകള്‍ കണ്ടു അസ്വസ്ഥനായി . ഇടക്കൊന്നു അച്ചു പിള്ളേരെ നോക്കിയപ്പോള്‍ ജോജിയുടെ തന്‍റെ കാലില്‍ ഉള്ള നോട്ടം കണ്ടവള്‍ പരമാവധി സീറ്റിനു അടിയിലേക്ക് വെച്ചു

മേരി വഴി പറഞ്ഞു കൊടുത്തത് കൊണ്ട് അവര്‍ പാര്‍ട്ടി നടക്കുന്ന സ്ഥലത്തെത്തി . മനോഹരമായ ഒരു വില്ല , കയറി ചെല്ലുന്നത് ഹാളിലേക്ക് , അവിടെ നിന്ന് മേലെക്കുള്ള സ്റെയര്‍ . ഹാളില്‍ കയറിയതെ മാത്തച്ചനും ആലീസും പിന്നെ പാര്‍ട്ടി നടത്തുന്ന Mr ജോണും അവരുടെ ഭാര്യയും ഇറങ്ങി വന്നു സ്വീകരിച്ചു .. എല്ലാവരും കൂടി പത്തോ ഇരുപതോ പേര്‍ .. കുശലാന്വേഷണം കഴിഞ്ഞു പാര്‍ട്ടിഹാളിലേക്ക് ഇറങ്ങി . ഹാളില്‍ നിന്ന് സ്റെയര്‍ ഇറങ്ങിയാല്‍ പാര്‍ട്ടി ഹാള്‍ ആയി . അവിടെ സ്വിമ്മിംഗ് പൂളും ഗാര്‍ഡനും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു … അവിടെ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയും ഉണ്ട്

” എല്ലാവര്‍ക്കും സ്വാഗതം ..നാട്ടില്‍ പോയിട്ട് വന്നിട്ടാദ്യത്തെ പാര്‍ട്ടി .. ഹ ഹ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല …എന്നിരുന്നാലും ‘ ജോണ്‍ ഒന്ന് നിര്‍ത്തിയിട്ട് ആലീസിനെ നോക്കി .. ആലീസ് മുന്നോട്ടു വന്നു മൈക്ക് വാങ്ങി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025