ജോലിക്ക് പോകാനായി ഇറങ്ങുമ്പോൾ ആണ് ഉപ്പാടെ മിസ്സ്‌കോൾ വന്നത് സാധാരണ ഇങ്ങനെ വിളിക്കാറില്ലല്ലോ എന്നോർത്ത് ഹസീം അപ്പൊ തന്നെ തിരിച്ചു വിളിച്ചു…..
“നീ തിരക്കിൽ ആണൊട….??
അങ്ങേ തലക്കൽ ഉപ്പാടെ ചോദ്യം കേട്ടവൻ അല്ലെന്ന് പറഞ്ഞു…
“നീ അയ്യൂബിനെ അങ്ങോട്ട് കൊണ്ടുപോ…. ഇവിടെ നിന്നാൽ അവൻ ശരിയാകില്ല…..”
“ഞാൻ നോക്കുന്നുണ്ട് ഉപ്പാ….”
“അത് അറിയാം… ഒരു വിസിറ്റിങ് എടുത്ത് കൊണ്ട് പോയി വല്ലതും നോക്ക്….”
“ആ കൊണ്ടു വരാം….”
“വന്നാൽ നിന്റെ കൂടെ നിർത്താൻ പറ്റുമോ….??
“ഇവിടെ ആകെ ഒരു റൂമല്ലേ…. അവൻ അഡ്ജസ്റ്റ് ചെയ്ത് നിക്കേണ്ടി വരും…. ചെറിയ ഒരു ഹാൾ ഉണ്ട്….”
“വല്ല ജോലിയും ശരിയായി കമ്പനി റൂമിലെ ക്യാമ്പിൽ കിടക്കാൻ ഉള്ള ആളല്ലേ… അതൊരു ചെറിയ എക്‌സ്പീരീയൻസ് പോലും ആകില്ല….. “
അത് കേട്ട് ഹസീം ഒന്ന് ചിരിച്ചു…..
“എന്ന വിസിറ്റിങ്ങിന് കൊടുത്തോ ഉപ്പാ…. അത് കിട്ടിയിട്ട് ടിക്കറ്റ് എടുക്കാം ….”
“ആ ശരി….”
തൊട്ടരികിൽ നിന്ന് എല്ലാം കേട്ട തെസ്നി ഹസീമിനെ കളിയാക്കി കൊണ്ട് ചോദിച്ചു…
“മുടിയനായ പുത്രനെ വാപ്പ നാട് കടത്തുക ആണോ…..??
“അവൻ അവിടെ നിന്നാൽ കൈ വിട്ടു പോകുമെന്ന പറയുന്നേ….”
“നിങ്ങൾക്ക് എല്ലാം എന്താ…. അവന് വയസ്സ് ഇരുപത്തി നാല് അല്ലെ അല്ലാതെ നാല്പത് ഒന്നുമല്ലല്ലോ…. അപ്പൊ അതിന്റെതായ കുസൃതികൾ എല്ലാം ഉണ്ടാകും… അല്ലാതെ എല്ലാവരും ഇക്കാടെ പോലെ ആകുമോ….??
“എനിക്ക് എന്താടി കുറവ്..??
“കുറവ് അല്ല…. എല്ലാം കൂടുതൽ ആണ്…. വെറുതെ രാവിലെ തന്നെ അടികൂടേണ്ട പണിക്ക് പോകാൻ നോക്ക്….”
ചാടി കളിച്ച് അകത്തേക്ക് പോയ തസ്നിയെ അവൻ നോക്കി നിന്നു…. എന്നിട്ട് കാറിന്റെ ചാവിയും എടുത്തു പുറത്തേക്ക് ഇറങ്ങി……
