Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 3

“ഷോൺ… താൻ എന്നെ ആദ്യം കണ്ടപ്പോൾ ചോദിച്ച ചോദ്യം ഓർമയുണ്ടോ..??”

“ഹാ.. ട്രാവലർ ആണോ എന്നല്ലേ…??”

“അതേ…. അത് തന്നെ… ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ ഒന്ന് യാത്ര മറ്റൊന്ന് എഴുത്ത്…
ലോകം മുഴുവൻ ഒന്നും പോവാൻ പറ്റിയില്ലെങ്കിലും എനിക്ക് കഴിയുന്ന അത്രേം സ്ഥലങ്ങൾ കാണണം… ഒരുപാട് എഴുതണം.. ഞാൻ കണ്ടതൊക്കെ എന്റെ വാകുകളിലൂടെ മറ്റുള്ളവരെ അറിയിക്കണം.. ഇതൊക്കെ ആണ് എന്റെ സ്വപ്നം.. ഇതിന്റെ ഇടക്ക്‌ കല്ല്യാണം പ്രേമം ഇതിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നു കൂടി ഇല്ല.. ഒരു പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് തോന്നുമ്പോൾ അന്ന് വേണമെങ്കിൽ കല്ല്യാണത്തെ പറ്റിയും പ്രണയത്തെ പറ്റിയും ഒക്കെ ചിന്തിക്കാം… ഞാൻ ഫ്രീലാൻസ് ആയി ഒരു ഇംഗ്ലീഷ് മാഗസിന് വേണ്ടി ട്രാവൽ ബ്ലോഗുകളെ കുറിച്ച് എഴുതിയിരുന്നു.. ഇപ്പൊ അവരുടെ ഇംഗ്ലണ്ടിലെ ഓഫീസിൽ എനിക്ക് അവരുടെ ട്രാവൽ സെഗ്മെന്റ്ന്റെ എഡിറ്റർ ആയി ജോലി കിട്ടിയിട്ടുണ്ട്.. അത് കൊണ്ട് അടുത്ത മാസം എനിക്ക് യു കെ യിൽ പോയെ മതിയാകൂ.. പക്ഷേ ഈ കല്ല്യാണം നടന്നാൽ അതൊന്നും നടക്കില്ല… അത് കൊണ്ട് എനിക്ക് ഈ കല്ല്യാണം മുടക്കിയെ മതിയാകൂ… ആദ്യം ഞാൻ കരുതിയത് എങ്ങോട്ടെങ്കിലും ഓടി പോകാം എന്നാണ് പക്ഷേ അത് പറ്റില്ല.. ഈ പ്രശ്നം ഇതോടെ അവസാനിക്കണം..
ഇനി കല്ല്യാണം എന്ന് പറഞ്ഞു ആരും എന്നെ ശല്യ പെടുത്താൻ പാടില്ല മാത്രം അല്ല എന്റെ വീട്ടുകാർ എന്നെ കുറിച്ച് ഓർത്ത് ഹാപ്പി ആയി ഇരിക്കുകയും വേണം.. അതിനു ഞാൻ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്…”

“എന്ത് പ്ലാൻ..??”

“ഞാൻ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു..”

“ഹേ… ആരെ…..??”

“അതായത് ഞാൻ ഒരു ഫേക് മാര്യേജ്‌ നടത്താൻ പോകുന്നു എന്ന്.. എന്റെ വീട്ടുകാർക്ക് മുന്നിൽ ഞാൻ ഒരാളുമായി ഇഷ്ടത്തിൽ ആണ് എന്നും ഞങളുടെ വിവാഹം കഴിഞ്ഞു എന്നും പറയും.. ആളെയും കാണിക്കും.. പിന്നെ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. ഇപ്പൊൾ ഉറപ്പിച്ച കല്ല്യാണം മുടങ്ങുകയും ചെയ്യും..
വേറെ നിവൃത്തി ഇല്ലാതെ എന്റെ വീട്ടുകാർ ഇൗ ബന്ധം അംഗീകരിക്കുകയും എന്നെ അയാളോടൊപ്പം പോകാൻ അനുവദിക്കുകയും ചെയ്യും.. അങ്ങനെ ഞാൻ എന്റെ വഴിക്കും അയാൾ അയാളുടെ വഴിക്കും പിരിയും.. വീട്ടുകാർ ഞാൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കുന്നു എന്ന് ഓർത്ത് സമാധനിച്ചോളും… ഇതാണ് പ്ലാൻ…”

“ഓകെ.. പക്ഷേ ഇതിൽ എന്റെ റോൾ എന്താ..??”

“താൻ ആണ് എന്നെ കല്ല്യാണം കഴിക്കേണ്ടത്… താൻ സ്നേഹയുടെ അടുത്ത് എന്നെ പറ്റി അന്വേഷിച്ച കാര്യം ഒക്കെ അവൾ എന്നെ വിളിച്ചു പറഞ്ഞിരുന്നു… താൻ രാജസ്ഥാനിൽ വന്ന കാര്യവും അവൾ ആണ് പറഞ്ഞത്.. ഇന്ന് തന്നെ ഇവിടെ വച്ച് യാദൃശ്ചികം ആയി കാണുകയും ചെയ്തു … അപ്പോ തനിക്ക് ആയ്‌കൂടെ എന്റെ കാമുകൻ..
ഇവിടെ ഉള്ള ആരേലും ആണേൽ പപ്പക്ക്‌ വിശ്വാസം വരില്ല.. താൻ ആവുമ്പോ ഞാൻ കേരളത്തിൽ കോളജിൽ വച്ച് പരിചയപ്പെട്ടത് ആണെന്ന് പറയാം.. മാത്രമല്ല കല്ല്യാണം കഴിഞ്ഞ് നമുക്ക് കേരളത്തിൽ പോകുന്നു എന്ന വ്യാജേന പിരിയുകയും ചെയ്യാം…”

ഞാൻ ഒന്നും മിണ്ടാതെ ബെഡിലേക്ക്‌ ഇരുന്നു…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025