Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 3

രാവിലെ 4 മണിക്ക് തന്നെ അലറാം അടിച്ചു… പെട്ടന്ന് തന്നെ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി..

പുറത്ത് നല്ല തണുപ്പ് ആകും.. ഒരു ചുവന്ന ഓവർ ഹെഡ് ഹുഡിയും ഉള്ളിൽ ഒരു വെള്ള ടീഷർട്ടും വെള്ള കളർ പാന്റും ചുവപ്പ് ശൂവും ആണ് ധരിച്ചത്…

ഞാൻ ശബ്ദം ഒന്നും ഉണ്ടാകാതെ വാതിൽ തുറന്ന് വീടിന്റെ പുറത്ത് ഇറങ്ങി തടാകം നോക്കി നടന്നു…

തടാകത്തിന്റെ കരയിൽ ഒരു ചെറിയ മതിലിന്റെ മുകളിൽ ഇരുന്നു… ഞാൻ ആഷികയുടെ കോളിന് വേണ്ടി വെയ്റ്റ് ചെയ്ത് നിന്നു…

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ കോൾ വന്നു..

“ഹലോ ആഷിക ഞാൻ ദാ ഇവിടെ എത്തി..??”

“എവിടെ..??”

“ഇവിടെ ഒരു മന്ദിർ എല്ലാം ഇല്ലെ അവിടെ..”

“ഹൊ.. താൻ അപ്പുറത്തെ സൈഡിൽ ആണ് ഇങ്ങോട്ട് വാ.. ഇവിടെ ആണ് അമ്പലം..”

“ഓകെ…”

ഞാൻ കോൾ കട്ട്‌ ചെയ്ത് അപ്പുറത്തെ വശത്തേക്ക് നടന്നു…

ചെന്നപ്പോൾ മുന്നിൽ തന്നെ അവൾ നിൽക്കുന്നുണ്ട്.. ഒരു ചുവപ്പ് കളർ ടോപ്പും വെള്ള കളർ പാന്റും ഷാളും…
ഹേ.. ഇതെങ്ങനെ സംഭവിച്ചു… ഞങളുടെ ഡ്രസ്സുകൾ ഒരേ കളറിൽ വന്നിരിക്കുന്നു…

ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…

“ആഷികാ…”

“ഹാ.. താനും റെഡും വൈറ്റും ആണോ… ഏതായാലും നന്നായി.. വാ അമ്പലത്തിലേക്ക് പോകാം… ഷൂ അവിടെ അഴിച്ച് വക്ക്‌..”

“അയ്യോ ഞാൻ ഇത് വരെ അമ്പലത്തിന്റെ അകത്ത് ഒന്നും കയറിയിട്ടില്ല…”

“കുഴപ്പല്ല വാ..”

“അല്ല ആരേലും അറിഞ്ഞാൽ കുഴപ്പം ആവുമോ..??”

“ഏയ്.. ദൈവത്തിനു എന്ത് ജാതിയും മതവും.. താൻ പെട്ടന്ന് വാ..”

ഞാൻ ഒരു കോണിൽ ഷൂ അഴിച്ച് വച്ചു.. അവിടെ തന്നെ അവളുടെ ചെരുപ്പും കിടക്കുന്നുണ്ടായിരുന്നു…

അവള് എന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി…

നിറയെ കൊത്തുപണികൾ ആയിരുന്നു അതിന്റെ അകം മുഴുവൻ..
കല്ലിൽ എന്തൊക്കെയോ രൂപങ്ങൾ കൊതി വച്ചിരിക്കുന്നു…

അവള് എനിക്ക് വഴി കാണിച്ചു…

ഞാൻ അത് വഴി അവളെ പിന്തുടർന്നു…

പിന്നെ ഞങ്ങൾ എത്തിയത് ഒരു മണ്ഡപത്തിന് മുന്നിൽ ആയിരുന്നു… അവിടെ ഒരു ആളും ഉണ്ടായിരുന്നു…

ആഷിക എന്റെ കൈ പിടിച്ച് അതിലേക്ക് ഒരു താലി വച്ച് തന്നു..

“ഷോൺ.. ഇത് എന്റെ കഴുത്തിൽ കെട്ട്.. പെട്ടന്ന്…”

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025