Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

“എന്നാൽ ഇവനെ പ്രൊപ്പോസ് ചെയ് ”

ഞാൻ അഖിയെ ചൂണ്ടികാണിച്ചു പറഞ്ഞു.

“അത് എനിക്ക് ഈ ചേട്ടന്റെ മുഖത്ത് നോക്കാൻ തന്നെ പേടിയാ… പിന്നെ ഞാൻ എങ്ങനെയാ പ്രൊപ്പോസ് ചെയ്യുക ”

അഖി : നീ എന്താടി കളിക്കുവാന്നോ ? നിനക്ക് ആരെയും പ്രൊപ്പോസ് ചെയ്യാൻ പറ്റിലെ.

“ഞാൻ ഈ ചേട്ടനെ പ്രൊപ്പോസ് ചെയാം ”

അഖി : ഹാ എന്നാൽ ചെയ്യ്

ഞാൻ അഖിയെ തറപ്പിച്ചു നോക്കി. ചുമ്മാ അവൾ ചെയ്യട്ടെ അളിയാ എന്ന് അവൻ എന്നെ നോക്കി ആക്ഷൻ കാണിച്ചു.

അവൾ മുട്ട് കുത്തിനിന്ന് പേന എന്റെ നേരെ നീട്ടി.

“നിന്നെ ആദ്യം കണ്ട മാത്രയിൽ തന്നെ പ്രേമം എന്തെന്ന് ഞാൻ അറിഞ്ഞു നാഥാ.

നീ എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും  ഓരോ  നൂറ്റാണ്ടുക്ക് തുല്യമാണ്.

നിന്റെ സാമിപ്യം തന്നെ എന്നെ  ഒരു നൂലാറ്റ  പട്ടം ആയി കാറ്റിൽ പറത്തുന്നു.

ജീവന്റെ അവസാനതുടിപ്പ്  നെഞ്ചിൽ നിന്നും പോകുന്നവരെ ആ നെഞ്ചിൽ തല ചെയ്യ്ച്ചു കിടക്കാൻ എന്നെ അനുവദിക്കുമോ  ?

കണ്ണന് രാധയെ പോലെ രാമന് സീതയെ പോലെ ശിവനു പാർവതിയെ പോലെ എനിക്ക് നീ ഉണ്ടാക്കുമോ  ?

നിന്റെ കരിനീല  കണ്ണിൽ ഞാൻ കണ്ട വിസ്മയ ലോകത്തിലേക്ക്‌ നീ കൂട്ടുമോ എന്നെ നിന്റെ നല്ല പാതിയായ്.  ”

അവളുടെ ഡയലോഗിൽ എന്റെ കിളിയും കിളിക്കൂടും പോയി.

അവൾ എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചു.

ഇത് ഇപ്പോൾ എന്താ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവന്മാരെ നോക്കി.

അഖിയും വൈശാക്കും എന്നെ രൂക്ഷമായി നോക്കിയപ്പോൾ ആണ് ഞാൻ അവള്ക്ക് പ്രൊപ്പോസ് ചെയ്യാൻ കൊടുത്ത പേന എന്റെ കൈയിൽ കണ്ടത്.

ഇത് എങ്ങനെ എന്റെ കൈയിൽ വന്നു……  !

ഇത്കൊണ്ടാന്നോ അവൾ നേരത്തെ ചിരിച്ചത്…  !

ഞാൻ അറിഞ്ഞു കൊണ്ട് വാങ്ങിയതല്ല എന്ന മട്ടിൽ ഞാൻ  അവന്മാരെ  നോക്കി കണ്ണുകൊണ്ടു കാണിച്ചു.

എന്നെ നോക്കി ചിരിക്കുന്ന അവളെ കണ്ട്  അഖിക്ക്  കലിപ്പായി.

അഖി : എന്താടി ഇത്ര  ചിരിക്കൂന്നേ ?

അവളുടെ മുഖത്തെ ചിരി മാഞ്ഞു പേടി വന്നു.

അഖി : എന്തായാലും നിന്റെ പ്രൊപോസൽ അവൻ അക്‌സെപ്റ് ചെയ്ത സ്ഥിതിക്ക് നിങ്ങൾ ലോവേർസ് ആയി. ഇനി മോൾ മോളുടെ നാഥന് ഒരു കിസ്സ് കൊടുത്തേ

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025