Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

ഫോൺ കട്ട്‌ ആയി……..

മഞ്ജിമ അന്തം വിട്ട് ഒന്നും മനസിലാകാതെ തൊട്ടടുത്തായി ഇരിക്കുന്ന ഫാത്തിമയെ നോക്കി.

തന്റെ മുഖത്തേക്ക് ഉത്തരം തേടിയുള്ള മഞ്ജിമയുടെ നോട്ടത്തിന് ഫാത്തിമക്ക് മറുപടി ഇല്ലായിരുന്നു…

 

രാവിലെ ബോധം വന്നു തന്റെ റൂമിലേക്ക്‌ പോകാൻ തുടങ്ങിയ അഭിയോട് നവീൻ ഉറക്ക പിച്ചിൽ പറഞ്ഞു : ഒരു മഞ്ജുമ്മ വിളിച്ചിരുന്നു ഇന്നലെ.. പറഞ്ഞില്ല, കേട്ടില്ല പറയരുത് പിന്നെ..

ഇത്രയും പറഞ്ഞു മൂടി പൊതച്ചു കിടന്നു നവീൻ…

അഭി സമയം പാഴാക്കിയില്ല, ഫോൺ എടുത്തു വിളിച്ചു മഞ്ജിമയുടെ നമ്പറിലേക്കു……

അഭി റിപ്ലേ അയക്കുന്നതിനു പകരം മഞ്ജിമയെ ഫോൺ വിളിച്ചു…

മഞ്ജിമ : ഹൈ ഡാ…

അഭി പൊട്ടി തെറിച്ചു : എവടെ ആയിരുന്നെടി ഫോൺ ഓഫ്‌ ചെയ്ത് വച്ച്…..

മഞ്ജിമ : തിരക്കുകൾ…

അഭി : എന്ത് തിരക്കുകൾ, ഒന്ന് പറയാലോ. അതിനും സമയം ഉണ്ടായില്ലേ നിനക്ക്.. ഒരു മെസ്സേജ് അയക്കാൻ ഇത്ര സമയം വേണോ…..

മഞ്ജിമ ശരിക്കും അത്ഭുതപ്പെട്ടു അഭിയുടെ ദേഷ്യത്തിലുള്ള ശബ്ദം കേട്ടിട്ട്..

മഞ്ജിമ : നീ ചൂടാവല്ലേ…

അഭി : ചൂടാവാതെ പിന്നെ. നിനക്ക് അറിയില്ല എത്ര ടെൻഷൻ അടിച്ചു എന്ന്. കൊച്ചിയിൽ നീ എവിടെയാ താമസിക്കുന്നത് എന്ന് എനിക്കറിയില്ല, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെ.

മഞ്ജിമ : ഞാൻ പറഞ്ഞല്ലോ തിരക്കായി പോയി എന്ന്.

അഭി : എന്ത് തിരക്ക്. എന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ അത് പറ..

മഞ്ജിമ : എന്റെ അഭി, എനിക്ക് എന്തിനാ നിന്നോട് ദേഷ്യം.

അഭി : ഉറപ്പാണോ?..

മഞ്ജിമ : അതെ..

അഭി : എന്നാൽ എനിക്ക് നിന്നെ കാണണം. നമുക്ക് ഒരുമിച്ച് എന്റെ അമ്മയെ പോയി കാണാം. എനിക്ക് പറ്റും തോന്നുന്നില്ല നീയില്ലാതെ ജീവിക്കാൻ. എങ്ങിനെയെങ്കിലും ഞാൻ എന്റെ അമ്മയെ സമ്മതിപ്പിച്ചു കൊണ്ട്…..

മഞ്ജിമക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. അഭി തന്നാണോ ഈ പറയുന്നത്. മഞ്ജിമ ഫോണിൽ അഭിയുടെ പേരും നമ്പറും ഒന്നുടെ നോക്കി.

മഞ്ജിമ വാക്കുകൾക്കായി പരതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025