Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

ജലജ കരഞ്ഞു കൊണ്ട് : നീയൊന്നും പറയണ്ട ഒന്നും..

ജലജ ഒന്നും മിണ്ടാതെ അടുത്ത് തന്നെ ഉള്ള ദീവാൻ കോട്ടിൽ ഇരുന്നു സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു, മൂക്ക് പിഴിഞ്ഞു.

അമ്മയുടെ കരച്ചിൽ ഒരു തേങ്ങൽ ആവുന്നത് അഭി കണ്ടു കൊണ്ട് നിന്നു. ഒരു തുടക്കം കിട്ടാൻ അഭി മനസ്സിൽ വാക്കുകൾ പരതി.

അഭി രണ്ടും കല്പിച്ചു അമ്മയുടെ മുന്നിൽ ചെന്നു മുട്ടിൽ ഇരുന്നു അമ്മയുടെ കൈകൾ മുറുകെ പിടിച്ചു ദയനീയ ഭാവത്തിൽ പറഞ്ഞു : അമ്മേ ഞാൻ പറയാൻ വരുകയായിരുന്നു.

” നീയൊന്നും പറയണ്ട ” എന്ന് പറഞ്ഞ് ജലജ അഭിയുടെ കയ്യിൽ നിന്നും തന്റെ കൈ വലിച്ചു ഊരി ” ഠപ്പേ ” വീണ്ടും കൊടുത്തു ഒന്നു അഭിയുടെ ചെള്ളക്ക്. അപ്രതീക്ഷിതമായ അടിയിൽ അഭി പിന്നിലോട്ട് മറിഞ്ഞു ചന്തി കുത്തി ഇരുന്നു കണ്ണിൽ നിന്നും പൊന്നീച്ച പാറി.

” ഇനി അഭിയെ തല്ലണ്ട അമ്മേ “……………….. ശബ്ദം വന്ന ഭാഗത്തേക്ക്‌ ജലജയും കൂടെ അഭിയും നോക്കി.

കണ്ണ് നിറച്ചു കൊണ്ട് താഴെ തന്നെ ഉള്ള അമ്മയുടെ മുറിയിൽ നിന്നും തന്നെ ഇനി തല്ലരുത് എന്ന് അമ്മയോട് പറഞ്ഞു കൊണ്ട് വരുന്ന മഞ്ജിമയെ കണ്ടു അഭി ഞെട്ടി, അത്ഭുതപ്പെട്ടു.

അഭി കണ്ണ് തുറിച്ചു വാ പൊളിച്ചു മഞ്ജിമയെ തന്നെ നോക്കി, നടന്നു അമ്മയുടെ അടുത്ത് എത്താറായി നിൽക്കുന്ന മഞ്ജിമയെയും തന്റെ അമ്മയെയും മാറി മാറി നോക്കി. അതിശയവും അമ്പരപ്പും ഒന്നും മനസിലാവാതെ………

അഭി ചാടി എഴുന്നേറ്റു ഉറക്കെ ചോദിച്ചു : മഞ്ചൂ,,,,,,, നീ……നീയെന്താ ഇവിടെ……

മഞ്ജിമ കണ്ണ് നിറച്ചു മുഖം കുനിച്ചു ജലജയുടെ അടുത്ത് നിന്നു…….

അഭി : നിന്നോടാ ചോദിച്ചേ, ഇവിടെ എന്താ എന്ന്.

ജലജ ചാടി എഴുന്നേറ്റ്, അഭിയുടെയും മഞ്ജിമയുടെയും ഇടയിൽ ആയി അഭിയെ ക്രൂരമായി നനഞ്ഞ കണ്ണുമായി നോക്കി.

അഭി ശരിക്കും പേടിച്ചു അമ്മയുടെ നോട്ടം കണ്ടിട്ട്. ഒരക്ഷരം പോലും വന്നില്ല വായിൽ നിന്ന്.

ജലജ : ഇവൾ ഇവിടെ എന്താ എന്ന് നിനക്കറിയില്ലേ?..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025