Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലത്താമര

“പറ്റില്ലെടാ മോനേ .. എല്ലാവർക്കും അവരവരുടെ ഫ്യൂച്ചർ അല്ലേ വലുത്. ഫാമിലിയും എന്നോടൊപ്പം ബാംഗ്ലൂർക്ക് വരികയാണ് , ആതിരയ്ക്കും അവിടെ ഒരു ജോലി കണ്ടെത്താൻ വലിയ പ്രയാസം ഉണ്ടാവുകയില്ല “

ജിബീഷ് ചേട്ടൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി. എല്ലാവർക്കും അവരവരുടെ ഭാവി തന്നെയാണ് വലുത്. ചേട്ടൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടാണ് ഇനി അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സാധിക്കുകയില്ല.

അങ്ങനെ ചേട്ടൻ ഇല്ലാതായ ഓഫീസ് എനിക്കൊരു ദുരന്ത മുഖം ആയി മാറി. ഒരു ചെറിയ അവസരം കിട്ടിയാൽ പോലും പാര പണിയുവാൻ കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഓരോ നിമിഷവും അവിടെ നിന്നും രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ചിന്ത.
ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എനിക്ക് നഷ്ട്ടം ആവുകയാണ്. അച്ഛൻ അമ്മ , ദേവിക , കൂട്ടുകാർ , ചേട്ടനും കുടുംബവും ഇപ്പോഴിതാ സ്വന്തം ചേട്ടന്റെ സ്ഥാനം നൽകി ഞാൻ സ്നേഹിച്ച ജിബീഷ് ചേട്ടനും അകന്നു പോയി.

ഒരു യാത്ര പോകുവാൻ മനസ്സ് ആഗ്രഹിക്കുന്നു , ജോലി സ്ഥിരം ആയതു കൊണ്ട് ഏതാനും ദിവസത്തെ അവധി എടുക്കുന്നതിന് കുഴപ്പമില്ല. ജിബീഷ് ചേട്ടന് പകരം എത്തിയ ടീം ലീഡർ ഒരു തരത്തിലും ഞാനുമായി ഒത്തു പോകുമെന്ന് തോന്നുന്നില്ല. ഒടുവിൽ പത്ത് ദിവസത്തെ അവധിക്ക് അപേക്ഷ നൽകി ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അവിടേക്ക് തിരികെ എത്തുവാൻ സാധിക്കുമെന്ന് ഒരു വിശ്വാസവും മനസ്സിൽ ഉണ്ടായിരുന്നില്ല. മൊബൈലും ഓഫ് ചെയ്ത് രണ്ടു ദിവസം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. ഒടുവിൽ മാലതി ആൻറിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വരവേറ്റത് മീനാക്ഷിയുടെ മുഖം ആണ്. അവൾക്കു മുഖം കൊടുക്കാതെ തല താഴ്ത്തി സ്റ്റെയർ കയറുന്നതിന്റെ ഇടയിൽ മീനാക്ഷി ചോദിച്ചു ,

“എവിടെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസം … ഓഫീസിൽ അന്വേഷിച്ചപ്പോൾ ലീവിൽ ആണെന്ന് അറിഞ്ഞു , മൊബൈൽ ആണെങ്കിൽ സ്വിച്ച് ഓഫ് … ഞാൻ എന്തു മാത്രം വിഷമിച്ചു എന്നറിയാമോ ?”

“നീ എന്തിനാണ് എന്നെ ഓർത്ത് വിഷമിക്കുന്നത് .. നിങ്ങളുടെ വാർത്താ വായന കേൾക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരിൽ ഒരാൾ മാത്രമാണ് ഞാൻ .. ഞാൻ സ്നേഹിച്ചവർ എല്ലാം പല കാരണങ്ങളാൽ എന്നിൽ നിന്നും അകന്നു പോയിട്ടേ ഉള്ളൂ .. ഇനി ഞാൻ വന്നാൽ എന്ത് പോയാൽ എന്ത് .. എന്നെ കാത്തിരിക്കാൻ ആരുമില്ല “

എന്റെ ഉള്ളിൽ കിടന്നിരുന്ന മദ്യമായിരുന്നു മീനാക്ഷിയോട് സംസാരിച്ചത്. സ്റ്റെയർ കയറുന്നതിന് ഇടയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടയ്ക്കുന്ന മീനാക്ഷിയെ ആയിരുന്നു.

അടുത്ത ദിവസം ഉറക്കമുണർന്നത് മാലതി ആന്റിയെ കണ്ടു കൊണ്ടായിരുന്നു.

“നീ ഓഫീസിൽ നിന്നും ലീവ് എടുത്ത് എവിടെ ആയിരുന്നു കറക്കം ?”

അല്പം ദേഷ്യത്തോടെ തന്നെ ആയിരുന്നു ആന്റി ചോദിച്ചത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025