Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

ഞാൻ ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു .

“മ്മ്..നോക്കട്ടെടാ…ഞാൻ പറയാം..അപ്പൊ ടാറ്റ ..പിന്നെ കാണാവേ”
ചിരിയോടെ യാത്ര പറഞ്ഞു അവൾ പിൻവാങ്ങിയതും ഞാൻ ഫോൺ മേശപ്പുറത്തേക്ക് വെച്ചു . പിന്നെ ടേബിളിൽ ഇരുന്ന ലാൻഡ് ലൈൻ കണക്ട് ചെയ്തു ജഗത്തിനെ വിളിച്ചു .

നേരത്തെ മഞ്ജുസിന്റെ ഫാദർ വിളിച്ചു പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്യുന്ന കാര്യം തന്നെ പറയാൻ വേണ്ടിയാണ് ജഗത്തും വന്നത് . അതു അവനെ ഏൽപ്പിച്ചു ഞാൻ ക്യാബിനിൽ തന്നെ ഇരുന്നു .

അന്നത്തെ ദിവസവും പതിവ് പോലെ കടന്നു പോയി . കോളേജിൽ തിരക്കുകൾ കാരണം അന്നത്തെ ദിവസം പകൽ മഞ്ജുവിന്റെ വിളിയോ മെസ്സേജോ ഒന്നും എത്തിയില്ല.

എല്ലാം പതിവ് പോലെ , ഒരു ചടങ്ങു മാത്രമായി ഒതുങ്ങുന്നതു ഞാനും അറിഞ്ഞു തുടങ്ങി . പിന്നീട് രാത്രിയാണ് പതിവ് പോലെ മഞ്ജുസിന്റെ വിളി ഇത്തവണ ആള് സ്വല്പം റൊമാന്റിക് ആയിരുന്നു.

പത്തു മണി ഒക്കെ കഴിഞ്ഞ സമയത്താണ് വിളി . കിടക്കാനായി റൂമിൽ കയറിയ ഉടനെ മഞ്ജുസ് ഫോണെടുത്തു എന്നെ വിളിക്കുകയായിരുന്നു . അതിനു മുൻപേ ഞാൻ അമ്മയോട് കുറച്ചു നേരം സംസാരിചു ഫോൺ താഴെ വെച്ചതേയുള്ളു !

മഞ്ജുസിന്റെ കാൾ വന്നതും ഞാൻ വേഗം എടുത്തു..

“കവി….ഐ മിസ് യു ഡാ ..”
ഹലോ എന്ന് ഞാൻ പറയാൻ തുടങ്ങും മുൻപേ ചിണുങ്ങിക്കൊണ്ടുള്ള മഞ്ജുവിന്റെ ശബ്ദം ആണ് എന്റെ കാതിൽ വീണത്.

ഞാനതു കേട്ട് പയ്യെ ചിരിച്ചു..വളരെ നിഷ്കളങ്കമായുള്ള ടോൺ !

“ഐ ടൂ മിസ് യു ..പിന്നെ മഞ്ജുസേ നീ വോയിസ് കാൾ അല്ലാതെ വീഡിയോ കോളിൽ വന്നേ ..നിന്നെ കണ്ടോണ്ട് സംസാരിക്കുമ്പോഴേ ഒരിതുള്ളു ..”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…”
മഞ്ജുസ് ചിരിയോടെ മൂളി കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ ആയി തിരിച്ചെത്തി . ഞാൻ റൂമിലെ ലൈറ്റെല്ലാം ഓണാക്കി വെളിച്ചം കൂടുതലാക്കിയിട്ടു . പിന്നെ ബെഡിൽ കയറി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു ഫോൺ ഇടം കയ്യിൽ പിടിച്ചു ഹെഡ് സെറ്റ് ഒക്കെ കുത്തി കണക്ട് ചെയ്തു..

അതോടെ ഡിസ്പ്ളേയിൽ മഞ്ജുസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു ! പിങ്ക് കളർ നൈറ്റ് ഡ്രസ്സ് ഉം അണിഞ്ഞു മുടിയിഴ ഇടം തോളിലൂടെ മുന്നിലേക്കിട്ടു ഒരു യക്ഷിയെ പോലെ അവൾ ബെഡിൽ ഇരിപ്പുണ്ട്..

“ഹായ് ഡാ ..”
മഞ്ജു കൈവീശികൊണ്ട് എന്നെ ഡിസ്പ്ളേയിലൂടെ നോക്കി .

ഞാൻ അതിനു മറുപടി പറയാതെ കൈവീശി.

“നല്ല വെളിച്ചം ആണല്ലോടാ അവിടെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025