Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

പറഞ്ഞിരുന്നെങ്കിലും ഞാൻ ഈ സമയം വരെയും അങ്ങോരെ വിളിച്ചിട്ടില്ലെന്നു മൊബൈലിൽ “മഞ്ജു ഫാദർ കാളിങ് ” എന്ന് തെളിഞ്ഞപ്പോഴാണ് ഓർക്കുന്നത്..

‘ശേ….’
ഞാൻ സ്വയം മനസിൽ പറഞ്ഞുകൊണ്ട് സ്വല്പം പേടിയോടെ ഫോൺ എടുത്തു .

“ആഹ്…ഗുഡ് മോർണിംഗ് അച്ഛാ …”

ഞാൻ പയ്യെ വിക്കികൊണ്ട് പറഞ്ഞു [ബഹുമാനം കൊണ്ടാണ് ] .

“മ്മ്….ഗുഡ് മോർണിംഗ്…”
അങ്ങേര് ഘനഗാംഭീര്യ ശബ്ദത്തിൽ പറഞ്ഞു .

“എന്താ അച്ഛാ..വിളിച്ചേ ?”
ഒരു സെക്കൻഡ് ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു ഒടുക്കം ഞാൻ കേറിയങ്ങു ചോദിച്ചു .

“ഒന്നുമില്ല..തന്റെ വിളി കാണാഞ്ഞപ്പോ ഒന്ന് വിളിച്ചതാ ..ഇന്നലെ ജോയിൻ ചെയ്തതല്ലേ ?”
അങ്ങേര് ഗൗരവത്തിൽ ചോദിച്ചു .

“മ്മ്…അതെ..”
ഞാൻ പയ്യെ മൂളികൊണ്ട് പറഞ്ഞു .

“ആഹ്..എന്ന അതൊന്നു തനിക്ക് വിളിച്ചു പറഞ്ഞൂടെടോ ..”
അങ്ങേര് പരിഭവത്തോടെ ചോദിച്ചു .

“സോറി അച്ഛാ..ഇന്നലെ വന്ന ക്ഷീണവും തിരക്കും ഒക്കെ ആയിട്ട്….”
ഞാൻ മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു .

“ആഹ് ആഹ്..ഓക്കേ ഓക്കേ..പിന്നെ എങ്ങനെ ഉണ്ട് ..എല്ലാം നന്നായി പോണില്ലേ ?”
പുള്ളി ഗൗരവത്തിൽ ചോദിച്ചെങ്കിലും അതു ഓഫീസിലെ കാര്യമാണോ കല്യാണക്കാര്യം ആണോ എന്ന് എനിക്ക് മനസിലായില്ല.

“ഏതു കാര്യം ആണ് അച്ഛാ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എടാ ഓഫീസിലെ കാര്യം ഒക്കെ നന്നായി പോണില്ലേ എന്ന്..?”
അങ്ങേര് സ്വല്പം ഗൗരവത്തിൽ ചോദിച്ചു .

“ഓഹ്…എല്ലാം അപ്പ് ടു ഡേറ്റ് ആണ് അച്ഛാ..”
ഞാൻ തലയാട്ടികൊണ്ട് ഫോണിലൂടെ പറഞ്ഞു .

“ആഹ്..പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചേ , കൊച്ചിയിലേക്കുള്ള ഓർഡർ ഇന്ന് മുതൽ അയക്കേണ്ട ..അവരുമായി ചെറിയ പ്രോബ്ലെംസ് ഉണ്ട്..പറഞ്ഞ അമൗണ്ടിൽ മെറ്റീരിയൽ എടുക്കാൻ പറ്റില്ലെന്നാണ് അവര് ഇപ്പോൾ പറയുന്നത്..ഏതേലും ലോഡ് പോയിട്ടുണ്ടെങ്കിൽ തിരിച്ചു പോന്നോളാൻ വിളിച്ചു പറഞ്ഞേക്ക്..അതിലൊരു തീരുമാനം ആയിട്ടു ഇനി പുതിയത് വിട്ടാൽ മതി “

വളരെ ഗൗരവത്തിൽ ഒഫീഷ്യൽ കാര്യം പറഞ്ഞു അങ്ങേരു നിർത്തി.

“ഓക്കേ അച്ഛാ. അങ്ങനെ ചെയ്യാം ..”
ഞാൻ പറഞ്ഞു തലയാട്ടി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025