ഞാൻ രണ്ടുമൂന്നു തവണ അവിടേക്ക് പോയതാ ….””””
ആദി -“””” ആഹ്ഹ ഒരു പുതിയ അനുഭവം ആവുമല്ലേ …???”””
അവിനാഷ് -“””നീ ജീവിതത്തിൽ മറക്കില്ല ….
കാട്ടിലെ ആ തണുത്ത കാറ്റും ചീവിടിൻ്റെ ശബ്ദവും ….
ഓഹ് … ഞാൻ കൂടുതൽ പറയുന്നില്ല …..
നീ എല്ലാം അനുഭവിച്ച് അറിഞ്ഞാൽ മതി ….
അതല്ലേ അതിൻ്റെ ഒരു സുഖം ……”””””
ആദി-“”” ഈ കാടെന്നു പറയുമ്പോൾ …..
ഇവിടുന്ന് കുറെ പോകുവാനുണ്ടോ …???”””
അവിനാഷ് -“” അധികമൊന്നുമില്ല ….
ഒരു രണ്ടുകിലോമീറ്ററോളം കാടിൻ്റെ ഉള്ളിലേക്ക് നടന്നാൽമതി ….””””
ആദി-“””അപ്പോ ഫോറെസ്റ്റുകാർ പ്രശ്നമാകില്ലേ ,,,..???
അതേപോലെ മൃഗശല്യവും ഉണ്ടാവില്ലേ ….. “”””
അവിനാഷ് -“””” ശോ …. നീ നീൻ്റെ ചോദ്യങ്ങളൊന്ന് നിർത്തിക്കേ ….
വേഗം ഫ്രഷായി വാ …. ഇപ്പോ തന്നെ ഇരുട്ടായിത്തുടങ്ങി …..
നീ വിചാരിക്കുന്ന പോലെ ഒരു പ്രശ്‌നവും ഉണ്ടാവില്ല …..
നീ അകത്തേക്ക് വാ …. ബാഗ് ഒക്കെ ഇവിടെ വെച്ചോ ….
അവിടെ സ്ലീപ്പിങ് ബാഗ് ഒക്കെ ഉണ്ട് ….നീ ഒരു തോർത്ത് മാത്രം എടുത്താൽ മതി …
പിന്നെ ഈ ഡ്രസ്സ് തന്നെ ഇട്ടാൽ മതി ഷൂസ് ഇട്ടോളോ ….”””””
ആദി-“””ശരി മൊയലാളി ….”””
അവിനാഷ് -“””വേഗം റെഡിയാവ് ചെക്കാ …..”””
ആദിയും അവിനാഷും കൂടെ ഫാംഹൗസിലേക്ക് കയറി ….
വേഗം തന്നെ അവർ പോകുവാൻ തയ്യാറായി ……
അവർ പുറത്തേക്കിറങ്ങിയതും ….. പഴനിയും അവരുടെ ഒപ്പംകൂടി….
പഴനിയുടെ കൈയിൽ ഒരു കുപ്പി വാറ്റും …..
കവറിൽ രാത്രിയിലേക്കുള്ള ഫുഡും ഉണ്ടായിരുന്നു ……
അതിനുശേഷം അവർ കാട്ടിലേക്ക് നടന്നു ,,,,,,
നടക്കുമ്പോൾ ആദി അവിനാഷിനോട് …..
ആദി-“””” എടാ ഈ കാടിൻ്റെ പേരെന്താ ….???”””
അവിനാഷ് -“””ഇതാണ് മോനെ താടകാ വനം ……””””
