ആദി-“””” താടകാ വനം കൊള്ളാലോ പേര് …..”””
പഴനി-“””” പേര് മാത്രമേ കൊള്ളൂളോ …..
കാട് മുഴുവൻ പ്രശ്‌നമാണ് …..””””
ആദി-“””അതെന്താ …..അങ്ങനെ പറഞ്ഞെ…..???””””
പഴനി-“”” സാറേ എല്ലാം പറയാം …..
നമ്മൾ കാട്ടിലേക്ക് കയറി ….ഇരുട്ടി തുടങ്ങി ….
അവിടെ ചെന്നിട്ട് ഞാൻ പറഞ്ഞുതരാം ….
ഇപ്പോ … എല്ലാവരും ശ്രദ്ധയോടെ എൻ്റെ പിന്നാലെ നടന്നേ …
നമ്മുക്ക് വേഗംതന്നെ ഏറുമാടം പിടിക്കണം ….””””
അതോടെ അവരുടെ സംസാരം നിന്നു…… അവർ മൂന്നുപേരും ഏറുമാടം ലക്ഷ്യമാക്കി നീങ്ങി ….
*********************************************
എസ്റ്റേറ്റിൻ്റെ പുറകിലേക്ക് എല്ലാവരും കൂടെ നടന്നു ….
പിന്നിലേക്ക് എത്തിയതും എല്ലാവരും ആ കാഴ്ച്ചയിൽ മതിമറന്നു …..
അതിമനോഹരമായ വെള്ളച്ചാട്ടം ….
എസ്റ്റേറ്റിൻ്റെ പുറകിലെ വലിയ മലയിൽ നിന്നും താഴേക്ക് പതിക്കുന്നു ….
വെള്ളം വീഴുമ്പോഴുള്ള വെള്ളത്തുള്ളികൾ ….
പിന്നിലെ കമ്പിവേലിയുടെ അടുത്ത് നിന്നാൽ …
ദേഹത്തേക്ക് തെറിച്ചുകൊണ്ടിരിക്കും ….
കമ്പിവേലിയുടെ അപ്പുറം ഒരു കൊക്ക പോലെയാണ് …..
വെള്ളച്ചാട്ടത്തിൽ വീഴുന്ന വെള്ളവും….
അതിനോട് ചേർന്നു ഒഴിക്കുന്ന ചെറിയ നദിയും….
ചന്ദ്രൻ്റെ വെളിച്ചത്തിൽ എല്ലാം വെക്തമായി കാണാം ….
ആമി ഇതെല്ലാം നല്ലപോലെ ആസ്വദിച്ച് ….
കമ്പിവേലിയുടെ അടുത്ത് തന്നെ നിൽക്കുന്നു ……..
അവിടെന്നു കുറച്ചു മാറി മുളകൊണ്ട് പണികഴിയിപ്പിച്ച വലിയ പന്തൽ …..
അടിയിൽ വെട്ടിനികത്തി വൃത്തിയായി സൂക്ഷിക്കുന്ന പുല്ലും ….
മുള പന്തലിൻ്റെ ഉള്ളിൽ തന്നെ ഒരു വലിയ ടേബിളും ….
എല്ലാവര്ക്കും ചാരി ഇരിക്കുവാനുള്ള മുള കസേരയുമുണ്ട് …..
കുറച്ചു നേരംകൂടെ വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യമാസ്വദിച്ച ശേഷം …
എല്ലാവരും കൂടെ മുള പന്തലിലേക്ക് കയറി …..
