Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

”  എന്താ ഡാ എന്തിനാ കിടന്ന് അലറുന്നത്……. ”

”   അമ്മേ ആർമിയിൽ നിന്നും ജോബ് ഓഫർ വന്നിട്ടുണ്ട്…….. അടുത്തമാസം 10ന് ജോയിൻ ചെയ്യണം…….. ദേ അതിന്റെ ലെറ്റർ ”

”   ഈശ്വരാ നന്നായി മോനെ  ……. ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ…….  ”

അമ്മയും ആകെസന്തോഷിച്ചു………. ഞാൻ ഒരു നിമിഷം സന്തോഷത്തോടെയും അഭിമാനത്തോടെയും ആ ലെറ്ററിലേക്ക് നോക്കിനിന്നു………. പെട്ടെന്ന് ബോധം വന്നത് പോലെ അകത്തേക്കോടി……. അമ്മു എന്റെ അമ്മു അവളോട് പറയണം എന്നെക്കാൾ കൂടുതൽ അവളാണിത് ആഗ്രഹിച്ചത്…….. എന്റെ ആഗ്രഹം ഒന്നൊന്നായി നടക്കുകയാണ്….. ഒരു കാര്യം കൂടി എനിക്ക് ഉറപ്പായി….. അമ്മു അവൾ എനിക്കുള്ളതാണെന്ന് ഇപ്പൊ പൂർണമായും ഞാൻ വിശ്വസിച്ചു …………
സന്തോഷത്താൽ മതിമറന്ന് ഞാൻ അവൾക്ക് ഫോൺ ചെയ്തു….

” എന്താടാ കുരങ്ങാ”

മറുതലക്കൽ അവൾ ഫോണെടുത്തു കഴിഞ്ഞു

”  എടി കുരുപ്പേ കിട്ടി കിട്ടി……”

ഞാൻ ഉറക്കെ  ഫോണിലൂടെ വിളിച്ച് കൂവി……. ഉള്ള സന്തോഷം കാരണം എനിക്ക് വാക്കുകളൊന്നും ശരിക്കും പുറത്തേക്ക് വന്നില്ല….

”  നിനക്ക് പ്രാന്തായോ ടാ എന്ത് കിട്ടിയെന്നാ പറയണേ ”

”  എടി പൊട്ടി എനിക്ക് കിട്ടി എനിക്ക്… എനിക്ക് ജോലി കിട്ടി…… ആർമിയിൽ നിന്ന് ഇപ്പോൾ ജോബ് ഓഫർ വന്നതേയുള്ളൂ……”

”  എടാ ഒരു സത്യമാണോ നീ പറയണേ……”

മറുതലക്കൽ ഉള്ള അവളുടെ സന്തോഷവും ഞാൻ അറിയുന്നുണ്ടായിരുന്നു…..

”  എടി പൊട്ടി സത്യാടി  ദേ അതും കയ്യിൽ വച്ച  നിന്നോട് ഞാൻ സംസാരിക്കുന്നത്…….. ”

”  എടാ കുരങ്ങാ എങ്കിൽ നാളെ രാവിലെ തന്നെ വാ അമ്പലത്തിൽ പോകണം……. പറഞ്ഞത് കേട്ടോ…. പിന്നെ നാളെ സ്പെഷ്യൽ ട്രീറ്റ് വേണം…”

”  അതൊക്കെ ഏറ്റടി കോപ്പേ നിനക്കല്ലാതെ ഞാൻ വേറെ ആർക്ക് കൊടുക്കാനാ……. എന്നെക്കാൾ കൂടുതൽ എനിക്കിത് കിട്ടണം എന്നാഗ്രഹിച്ചത് നീയല്ലേ…….താരാടി…….പിന്നെ നാളെ നിനക്കൊരു സർപ്രൈസ് കൂടി ഉണ്ട്……എന്താണെന്നു ഇപ്പൊ ചോയിക്കണ്ട അത് നാളെ വെച്ചോ…… നാളെ കാണാം…… ”

ഞാൻ സർപ്രൈസ് എന്നു പറഞ്ഞു കഴിഞ്ഞു അവൾ കുത്തി കുത്തി  ചോദിക്കും എന്ന് എനിക്കറിയാം…… അതുകൊണ്ടാണ് ഞാൻ അവൾക്ക് ഒരു അവസരം പോലും കൊടുക്കാതെ കട്ടാക്കിയത്……. ആ ജോബ് ഓഫർ ലെറ്റർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025