Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

അമ്പലത്തിലെത്തി…….
അവളെ എനിക്ക് ഐശ്വര്യമായി ഇങ്ങോട്ട് തന്നേക്കണെ എന്ന് പ്രാർത്ഥിച്ചു….
ഞങ്ങൾ തൊഴുതു പുറത്തേക്ക് ഇറങ്ങി……..അവൾ തന്നെ ചന്ദനം തൊട്ട് തന്നു…….”  നീയെന്തോ സീരിയസ് ആയി പറയണമെന്ന് പറഞ്ഞല്ലോ എന്താടാ……… ?   ”

”  അതോ……. എനിക്ക് ഒരു അച്ഛനേം കൊണ്ട് ഒരു സ്ഥലം വരെ പോകണം……അത് കഴിഞ്ഞു ഞാൻ വരാം ഡി അപ്പൊ പറയാട്ടോ……. ”

”   എവിടേക്കാടാ……..”

”   അതൊന്നും പറഞ്ഞില്ല ഡീ……… പോവുമ്പോ അറിയാം……. നീ കോളേജിൽ പോണില്ലേ…….  ”

”  ഇല്ലടാ അമ്മാവന്റെ വീട്ടിലെന്തോ പോകണമെന്ന് പറഞ്ഞു അവിടെന്തോ വിശേഷം ഉണ്ടത്രേ……….എല്ലാരും ഉണ്ട് അവിടെ പോണം……പിന്നെ നീയില്ലാതെ പോയിട്ട് പ്രതേയ്കിച്ചു കാര്യമൊന്നുമില്ലല്ലോ……..”

”  ആ ഏതായാലും നന്നായി തിരിച്ചു വന്നിട്ട് എന്നെ വിളിക്ക്……..”

”   മ്മ് ശെരി………. ”

ഞാനവളെ വീടിന്റെ മുന്നിൽ വിട്ടു……..പപ്പാ വരാന്തയിൽ നിൽക്കുന്ന കണ്ടു……

”   ടാ കേറി കഴിച്ചിട്ട് പോടാ…….. ”

”  ഇല്ല പപ്പാ പോയിട്ട് അത്യാവശ്യം ഉണ്ട്…….വൈകിട്ട് വരാം……. ”

പപ്പയോടു യാത്രയും പറഞ്ഞു നേരെ വീട്ടിലോട്ടു വിട്ടു…….. അവിടെ ചെന്നപ്പോൾ എല്ലാവരും തയ്യാറായി നിൽപ്പുണ്ട്…………

”  അപ്പൊ എല്ലാരും കൂടിയാണോ പോകുന്നത്………”

” അതെ…………നീ പോയി വേഗം കഴിച്ചിട്ടു വാ നമുക്ക് ഇറങ്ങണം”

അമ്മ പറഞ്ഞു………….

” അങ്ങനെയ എനിക്കീ  ഡ്രസൊക്കെ ഒന്ന് മാറണ്ടേ………..”

ഞാൻ മുണ്ടും ഷർട്ടും ആയിരുന്നു ഇട്ടിരുന്നത്……. സാധാരണ അമ്പലത്തിലും പിന്നെ കല്യാണങ്ങൾക്കും കോളേജിൽ എന്തെങ്കിലും വിശേഷങ്ങൾക്കും മാത്രമേ ഞാൻ മുണ്ടുടുക്കാറുണ്ടായിരുന്നുള്ളൂ……..

”   അത് മതി മാറേണ്ട…………. വേഗം വാ……. ”

ഈ പറഞ്ഞത് അച്ഛൻ ആയതുകൊണ്ട് ഞാൻ അതേപടി അനുസരിച്ചു……. വേഗം ഭക്ഷണം കഴിച്ച് അച്ഛന്റെ സ്വിഫ്റ്റ് കാറിൽ ഞങ്ങൾ പുറപ്പെട്ടു……… വണ്ടി ഓടിച്ചിരുന്നത് ഞാനായിരുന്നു…….

”   നേരെ സുലുവിന്റെ വീട്ടിലേക്ക് വിട്ടോ………. ”

”  അവിടെ എന്താ അച്ഛാ…….”

”  നീ പോടാ ഞാൻ പറയാം……..”

അച്ഛന്റെ അനിയത്തിയാണ് സുലു എന്നു വിളിക്കുന്ന സുപ്രിയ…….. അതായത് എന്റെ പുന്നാര  അമ്മായി……….
കാറോടിച്ച് അവിടെ എത്തിയെങ്കിലും അമ്മാവനും അമ്മായിയും തയ്യാറായി വീടിനു വെളിയിൽ ഇറങ്ങി നിൽക്കുന്നതാണ് കണ്ടത്…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025