Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

അച്ഛനും അയാളും  പരിചയം ഉള്ളതുപോലെ സംസാരിക്കുന്നത് കണ്ടു…… അയാൾ എന്നെ സ്നേഹപൂർവം വീട്ടിലേക്ക് സ്വാഗതം ചെയ്തു…….
ഞങ്ങൾ എല്ലാരും വീട്ടിനുള്ളിലേക്ക് കയറി ഇരുന്നു…….. ആ ഹാളിൽ അയാളെ കൂടാതെ വേറെ രണ്ടു മൂന്നു പേരും പെൺകുട്ടിയുടെ അമ്മ എന്ന് തോന്നിക്കുന്ന ഐശ്വര്യമുള്ളൊരു  സ്ത്രീയും ഉണ്ടായിരുന്നു……. അച്ഛനും അയാളും എന്തൊക്കെയോ സംസാരിച്ചു…… ഞാൻ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കിയിരുന്നതേ ഉള്ളൂ……. വെറുതെ അച്ഛനെ ഇൻസൾട്ട് ചെയ്യേണ്ട എന്ന് വിചാരിച്ചു ഫോൺ എടുത്തതും ഇല്ല ഇല്ലെങ്കിൽ അമ്മുവിനോട് ചാറ്റ് ചെയ്യാമായിരുന്നു………അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കഴിഞ്ഞു ഇനി മോളെ വിളിചോളൂ  എന്ന് അയാൾ പറയുന്നത് കേട്ടു………

പതുക്കെയാണെങ്കിലും എന്റെ അടുത്തേക്ക്  ആരോ വരുന്നതുപോലെ തോന്നി……
പെൺകുട്ടി ആയിരിക്കും…… അടുത്ത്  ഇരുന്നുകൊണ്ട് അമ്മ എന്നെ തട്ടി…..  ഓ ചായ  എടുക്കണമായിരിക്കും……. ഇതിനൊക്കെ അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ…… എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് ചായ എടുക്കാൻ വേണ്ടി ഞാൻ നിവർന്നു…….. പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയതും എന്റെ ഹൃദയം നിലച്ചതും ഒരുമിച്ചായിരുന്നു………. അവിശ്വസനീയതയോടെ ഞാൻ അവിടെ ഇരുന്ന എല്ലാവരുടെ മുഖത്തേക്കും മാറിമാറി നോക്കി……

എല്ലാവരും പൊട്ടിച്ചിരിച്ചതും ഇതേ സമയത്തായിരുന്നു………… ആ ചിരി കേട്ടിട്ടാവണം പെൺകുട്ടി എന്റെ മുഖത്തേക്ക് പെട്ടന്ന് നോക്കി………
ഞങ്ങൾ മുഖത്തോടു മുഖം നോക്കിയതും അവളുടെ കയ്യിൽ നിന്ന് ചായട്രേ താഴെ വീണതും ഒരുമിച്ചായിരുന്നു………. ഞാൻ അവിടെ ഇരുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കിയത് പോലെ ഞങ്ങൾ തമ്മിൽ പരസ്പരം നോക്കി….. ഞങ്ങൾക്ക് രണ്ടുപേർക്കും കണ്ടകാഴ്ച വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല……

കാരണം എന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആജൽ  എന്ന എന്റെ അമ്മുവും  അവളുടെ മുന്നിൽ ഇരിക്കുന്ന പയ്യൻ നീരജ്‌ എന്ന  അവളുടെ കിച്ചുവും  ആയിരുന്നു…….. !!!!!!!!!!!

അവിടെ ഉയർന്ന ചിരിക്കൊപ്പം തന്നെ രണ്ടുപേർ മുറിയിൽ നിന്നും ഇറങ്ങി വന്നു………. പപ്പയും മമ്മിയും………… അതായത് അമ്മുവിന്റെ  അച്ഛനും അമ്മയും……….

ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുന്ന എന്നോട് അച്ഛന്റെ വക ചോദ്യം

” ഇനി എന്റെ മോന് എന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിക്കുക്കാൻ  സമ്മത കുറവൊന്നും ഇല്ലല്ലോ അല്ലേ………”

അതും പറഞ്ഞ് അച്ഛൻ വീണ്ടും ചിരിച്ചു…………

ഞാൻ അറിയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി…… ഞങ്ങൾ രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു എന്താ ഇതൊക്കെ……….?  ഇതെല്ലാം  ആരുടെ പ്ലാൻ ആണ്……

”  നിക്ക് നിക്ക് അതിനുത്തരം ഞാൻ പറഞ്ഞുതരാം…… ”

എന്റെ അമ്മ ചാടി കേറി പറഞ്ഞു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025