Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

”  എടാ മക്കളേ ഇത് അങ്ങനെ ഒരാളുടെ പ്ലാനിങ് അല്ല….. ഞാനും  അവള നിന്റെ അച്ഛനും പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങനെ എല്ലാരും കൂടി ചേർന്ന് നടത്തിയ പ്ലാനിങ് ആണ്……. അതങ്ങനെ  ഒരുപാട് ദിവസം കൊണ്ടൊന്നും അല്ല ഇന്നലെ ഒറ്റദിവസത്തെ പ്ലാനിങ് ആണ്……. അതായത് നിനക്ക് ജോലി കിട്ടി എന്ന് അറിഞ്ഞശേഷം ഞങ്ങൾ  എല്ലാവരും കൂടെ ചേർന്ന് ഇട്ടതാണ് ഇത്……..”

ഞാനും അവളും സംശയത്തോടെ നിന്നു

അടുത്ത്  മമ്മി പറഞ്ഞു തുടങ്ങി

”  ഇപ്പോൾ നീ വിചാരിക്കും അവളുടെ മനസ്സിൽ എന്തായിരിക്കും ഉള്ളതെന്ന്….. നീ നല്ലൊരു തിരികൊളുത്തി ഇട്ടു പോയതായിരുന്നു ഇന്നലെ……. അതിന്റെ ബാക്കി എന്നോണം ഈ നിൽക്കുന്ന നിന്റെ അമ്മു ഉണ്ടല്ലോ അവൾ ഒറ്റയ്ക്കിരുന്ന് പൊട്ടി കരയുന്നത് ഞാൻ കണ്ടു….. അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി ഈ നിൽക്കുന്ന പൊട്ടിക്കും നിന്നെ ഇഷ്ടമാണ് എന്നുള്ളത് ….. കാര്യങ്ങൾ എളുപ്പമായല്ലോ എന്ന് ഞാൻ വിചാരിക്കുന്ന സമയത്താണ് നിന്റെ അമ്മ നിനക്ക് ജോലി കിട്ടി എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത് അതിനടുത്ത നിമിഷം തന്നെ അമ്മുവും  എന്നോട് വന്നു  പറഞ്ഞു…….. അതോടെ നിങ്ങളുടെ കല്യാണക്കാര്യം ഞാൻ തന്നെയാണ് നിന്റെ അമ്മയോട് സംസാരിച്ചത്………  നിന്റെ അമ്മയ്ക്കും പൂർണ്ണസമ്മതം……അതോടെ ഞങ്ങൾ തുടക്കമിട്ടു ഞങ്ങളുടെ കെട്ടിയോന്മാരും കൂടെ ചേർന്ന് പ്ലാൻ അങ്ങ് വിപുലീകരിച്ചു….. സത്യത്തിൽ നിങ്ങളുടെ സ്നേഹം കണ്ടു ഞങ്ങൾക്കു പോലും അസൂയ തോന്നിയിട്ടുണ്ട് മക്കളേ…. അതുകൊണ്ട് നിങ്ങൾ തന്നെയാണ് ചേരേണ്ടതതെന്ന്  ഞങ്ങൾ വിധിയെഴുതിയത്……. നിങ്ങൾക്കും എത്രയോ മുൻപേ ഞങ്ങളത്  ചിന്തിച്ചിരുന്നു എന്നുള്ളതാണ് സത്യം…… അപ്പോൾ അങ്ങനെയാണ് നിങ്ങൾ രണ്ടുപേരും നിങ്ങൾ പോലുമറിയാതെ ഇന്നിവിടെ എത്തിപ്പെട്ടത്…..”

എല്ലാവരും വീണ്ടും ചിരിച്ചു……..

”  അപ്പോൾ നിങ്ങൾ ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്നൊക്കെ മനസ്സിലായല്ലോ……ഇനിപ്പോ നിങ്ങൾ എവിടെയാണ് എന്ന് വെച്ചാൽ പോയ്‌ക്കോ…. ..
സ്വസ്ഥമായിട്ട് സംസാരിക്കുക എന്നിട്ട് വൈകിട്ട് വാ ഞങ്ങൾ ഇവിടെ തന്നെ കാണും അപ്പോഴേക്കും എൻഗേജ്മെന്റ് ഡേറ്റ് ഞങ്ങളങ്ങു നോക്കി വച്ചേക്കാം…….എന്തെ……. ”

പപ്പ പറഞ്ഞു……

പെട്ടെന്നുണ്ടായ ബോധത്തിൽ ഞാൻ അവളുടെ കൈയും പിടിച്ചു  മിന്നൽവേഗത്തിൽ പുറത്തേക്ക് പാഞ്ഞു…….. അവിടെ എല്ലാരുമുണ്ട് എന്നുള്ള ബോധം പോലും എനിക്കില്ലായിരുന്നു…….. അവളെ കാറിനുള്ളിലേക്ക് കയറ്റിയിട്ട് ഞാൻ കാറെടുത്ത് തിരിച്ചു……..

കുറേനേരം ഒന്നും മിണ്ടാതെ ഞാൻ കാറോടിച്ചു……. എന്റെ ചിന്തയിൽ എല്ലാം കറങ്ങി മറിഞ്ഞുകൊണ്ടിരുന്നു…… എല്ലാം ഒന്നുകൂടെ  സമാധാനമായി വീണ്ടും ചിന്തിച്ചു. അതെ എല്ലാം സത്യമാണ് എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു……..

എല്ലാം ആലോചിച്ച് ഞാൻ പൊട്ടിച്ചിരിച്ചു……..കാരണം എല്ലാം തെളിഞ്ഞു…….എന്റെ അടക്കാനാവാത്ത സന്തോഷം ഞാൻ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025