Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 7

പക്ഷേ എന്റെ ചിരി കണ്ടിട്ട് മിണ്ടാതിരുന്ന അവൾക്ക് ദേഷ്യമാണ് വന്നത്….. അതോ അടക്കി വെച്ചിരുന്നതെല്ലാം പുറത്തുചാടിയതാണോ…… അവളെന്നെ നിർത്താതെ ഇടിച്ചുകൊണ്ടിരുന്നു ഇടിക്കുന്നതിനിടയ്ക്ക്          ”    തെണ്ടീ ഒരു ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ നിനക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് എന്നോടൊന്നും പറയാതെ നീ കൊണ്ടുനടന്നു അല്ലേ ”

ഇങ്ങനെയൊക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ എന്നെ ഇടിച്ചു കൊണ്ടിരുന്നു അവൾ കരഞ്ഞുതുടങ്ങിയിരുന്നു……. അവൾ ഇടിച്ചതൊക്കെയും എന്നോടുള്ള  ഇഷ്ടമായിരുന്നു എന്ന് എനിക്ക് മനസ്സിലായി……… ഞാൻ കാർ ഒതുക്കി നിർത്തി….അവൾ അതോടെ ഇടിയും നിർത്തി

”  എടി മരമാക്രി നീയെന്താ എന്നോട് പറയാതിരുന്നത് എന്നെ ഇഷ്ടമാണെന്ന്  ”

”    എടാ കൊരങ്ങാ നിനക്ക് ഇത്രയും കാലമായിട്ട് മനസ്സിലായില്ലേ അത്….  നിന്റെ വായീന്ന് പറയിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത്….. എന്നിട്ട് നീ വാ തുറന്നില്ല…… എന്നിട്ട് വന്നു പറഞ്ഞിരിക്കുന്നു വേറൊരു പെണ്ണിനെ  ഇഷ്ടമാണെന്ന് അവളെയെങ്ങാനും കണ്ടിരുന്നെങ്കിൽ ഞാൻ കൊന്നേനെ……. ”

പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അതിന് അങ്ങനെ ഒരു പെണ്ണില്ലല്ലോ അതൊക്കെ നിന്നെ  തന്നെയാ പറഞ്ഞെ…. നിന്റെ  മരമണ്ടയ്ക്ക്  അത് മനസ്സിലായില്ല പിന്നെ ഞാൻ എന്ത് ചെയ്യാനാ….. അവർ പ്ലാൻ ചെയ്തത് എന്തായാലും നന്നായി ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് തന്നെ ഇന്ന് കേട്ടേനെ നീ  എനിക്കിഷ്ടമാണെന്ന് നന്നായി എന്റെ  മാനം അവർ കാത്തു….. ”

”  ഉവ്വ്  എന്തായാലും  രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും മനസ്സിലായില്ലല്ലോ ഇഷ്ടമാണെന്ന് ”

അവൾ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു…..

” ഏതായാലും കല്യാണം ഉറപ്പിച്ചു………. നീ വാ നമ്മൾ തുടങ്ങിയിടത്തുതന്നെ തുടങ്ങാം…. കോളേജിലേക്ക് വിട്ടോ നിന്റെ  കൈ പിടിച്ച് നിന്റെ ഭാര്യ ആകാൻ പോകുന്നവളായി എനിക്ക് അവിടെ നടക്കണം എന്നെ കൊണ്ടു പോടാ….. ”

ഞാൻ ചിരിച്ചുകൊണ്ട് വണ്ടി കോളേജിലേക്ക് വിട്ടു……. അവൾ എന്റെ തോളിലേക്ക് പറ്റി ചേർന്നു കിടന്നു…….. എന്റെ ഫ്രണ്ട് ആയിട്ടല്ല  എന്റെ ഭാര്യ ആകാൻ പോകുന്നയാളായി…. അതൊരു ഒന്നൊന്നര ഫീലിംഗ് ആയിരുന്നു……. കോളേജ് എത്തി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി…..
ഞാൻ അവളുടെ കൈ ചേർത്തു പിടിച്ചിരുന്നു….. ഞങ്ങൾ  കണ്ടുമുട്ടിയ ഇടം……  ഒരു പുതിയ തുടക്കം ഇവിടെ നിന്നാകട്ടെ………
അവിടത്തെ പ്രണയജോഡികളിൽ ഒരാളായി ഞങ്ങളും ചേർന്നു…… അവളുടെ കൈയും പിടിച്ചു മതിവരുവോളം ഞങ്ങളാ കോളേജിൽ നടന്നു……. തിരികെ വന്നു വണ്ടിയിൽ കേറിയപ്പോഴും ഞങ്ങളാ പിടി വിട്ടിരുന്നില്ല….. ഇനി ഒരിക്കലും അവളെ കൈ വിടാതിരിക്കാൻ ഞാൻ എന്നും എന്റെ അമ്മുവിനൊപ്പം ഉണ്ടാകും……. നിറകണ്ണുകളോടെ അവളെന്നെ നോക്കി കാറിനുള്ളിൽ അവളെ ചേർത്ത്പിടിച്ചൊരു മുത്തം നെറുകയിൽ ചാർത്തുമ്പോൾ അതൊരു അടയാളപെടുത്തലായിരുന്നു  ഈ  ജന്മമല്ല ഇനിയെത്ര ജന്മമെടുത്താലും അതിലെല്ലാം
തന്നെ  അവളെന്റെത്  മാത്രമായിരിക്കും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ…… ❣️

ശുഭം……. !!!!!

എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു…..എന്റെയീ കൊച്ചു കഥ ഇത്ര വല്യ വിജയമാക്കിയതിനു എല്ലാവർക്കും എന്റെ നന്ദിയുണ്ട്…..തുടർന്നു വരുന്ന എന്റെ കഥകൾക്കും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..

എന്ന് സസ്നേഹം

  1. അർച്ചന…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025